മാർസെലോ ബ്രോസോവിച്ചിന് വേണ്ടി ഇന്റർ മിലാനും അൽ-നാസറും ചർച്ചകൾ പുനരാരംഭിച്ചു
ഇന്റർ മിലാനും അൽ-നാസറും മാർസെലോ ബ്രോസോവിച്ചിനെ കൈമാറ്റം ചെയ്യുന്നതിനുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചതായി റിപ്പോർട്ട്.താരത്തിനുള്ള , ട്രാൻസ്ഫർ ഫീസ് 23 ൽ നിന്ന് 13 ദശലക്ഷം യൂറോയായി കുറയ്ക്കാൻ അൽ-നാസർ തീരുമാനിച്ചത് മൂലം ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇന്റര്‍ മിലാന് നിര്‍ത്തിവെച്ചിരുന്നു.താരത്തിനെ വില്ക്കാന് തന്നെയാണ് ഇന്റര്‍ മിലാന്റെ ആഗ്രഹം എങ്കിലും സൗദി ക്ലബ് വാക്ക് നല്‍കിയിരുന്ന തുകയില്‍ നിന്ന് പകുതിയില്‍ അധികം കുറച്ചത് തങ്ങളോടുള്ള അനാദരവ് ആയി മിലാന് എടുത്തു.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ററും അൽ-നാസറും ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.സൗദി ക്ലബ് തങ്ങളുടെ ഓഫര്‍ 15 ദശലക്ഷം യൂറോയായി ഉയര്‍ത്തി എങ്കിലും മിലാന് ഈ ഡീലിന് കൈനല്കാന് ആഗ്രഹിക്കുന്നില്ല.അതിനാൽ, മിഡിൽ ഈസ്റ്റ് ടീം ഓഫര്‍ 17 ദശലക്ഷം യൂറോയായി ഉയർത്തി.ഈ ഡീല്‍ മിലാന് സ്വീകരിക്കും എന്ന് തന്നെ ആണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശ്വസിക്കുന്നത്.






































