മാർസെലോ ബ്രോസോവിച്ചിനെ സൈന്‍ ചെയ്യാനുള്ള അവസരം നഷ്ട്ടപ്പെടുത്തി ബാഴ്സലോണ
ഇന്റർ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ച് ബാഴ്സയില്‍ നിന്ന് അകലുന്നു.താരത്തിനെ ചുറ്റിപ്പറ്റി ലഭിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ബാഴ്സക്ക് ഒരു ഓഫര്‍ സമര്‍പ്പിക്കാന്‍ ഏഴു ദിവസം നല്‍കിയിരുന്നു.എന്നാല്‍ താരതിന്റെയും ക്ലബ് ഇന്റര്‍ മിലാനിന്റെയും ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ട പറഞ്ഞിരുന്നു.
ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ സൈന്‍ ചെയ്യാന്‍ അല്‍ നാസര്‍ നല്‍കിയ ഓഫര്‍ 100 മില്യണോളം വരും.അദ്ദേഹത്തിനെ മൂന്ന് വർഷത്തേക്ക് ആണ് സൗദി ക്ലബ് സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.താരം ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയാക്കും.ബ്രോസോവിച്ച് പോയതോടെ ബുസ്ക്കറ്റ്സിന് പകരം ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ കളിക്കാനുള്ള താരങ്ങളെ ലഭിക്കാതെ വലയുകയാണ് ബാഴ്സലോണ. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓറിയോൾ റോമിയുയാണ് ബാഴ്സയുടെ അടുത്ത സൈനിങ്ങ് ടാര്‍ഗറ്റ്.






































