Cricket Top News

ആഷസ് ടെസ്റ്റ് : ആദ്യ ദിനം ഓസ്‌ട്രേലിയക്ക് സ്വന്ത൦

June 29, 2023

author:

ആഷസ് ടെസ്റ്റ് : ആദ്യ ദിനം ഓസ്‌ട്രേലിയക്ക് സ്വന്ത൦

ലോർഡ്‌സിലെ അനുകൂല സാഹചര്യങ്ങൾ മുതലെടുക്കാൻ ഇംഗ്ലണ്ട് ബൗളർമാർ പാടുപെടുമ്പോൾ, സ്റ്റീവ് സ്മിത്തിന്റെയും മാർനസ് ലാബുഷാഗ്‌നെയും ട്രാവിസ് ഹെഡും ചേർന്ന് ഓസ്‌ട്രേലിയയെ മികച്ച നിലയിൽ എത്തിച്ചു. ഇന്നലെ കളി അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 339/5 എന്ന നിലയിൽ ആണ്. 85 റൺസുമായി സ്റ്റീവ് സ്മിത്തും11 റൺസുമായി അലക്സ് ക്യാരിയും ആണ് ക്രീസിൽ. ബൗളിങ്ങിൽ ജോ റൂട്ടും, ജോഷും രണ്ട് വിക്കറ്റ് വീതം നേടി.

മികച്ച തുടക്കമാണ് ഓസ്‌ട്രേകിയക്ക് ലഭിച്ചത് ഒന്നാം വിക്കറ്റിൽ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും (17) ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 73 റൺസ് നേടി. പിന്നീട് 66 റൺസ് എടുത്ത വാർണർ പുറത്തായ ശേഷം സ്മിത്തും മാർനസ് ലാബുഷാഗ്‌നെയും ചേർന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേർന്ന് 102 റൺസ് നേടി. ഒടുവിൽ സ്‌കോർ 198ൽ നിൽക്കെ മാർനസ് ലാബുഷാഗ്‌നെ 47 റൺസിന് പുറത്തായി. പിന്നീടെത്തിയ ട്രാവിസ് ഹെഡുമായി ചേർന്ന് സ്മിത്ത് മികച്ച ഒരു അടിത്തറ പാകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 118 റൺസ് നേടി. ഒടുവിൽ 77 റൺസ് എടുത്ത ട്രാവിസ് ഹെഡിനെ ജോ റൂട്ടാണ് പുറത്താക്കിയത്. ആ ഓവറിൽ തന്നെ റൂട്ട് ഗ്രീനിനെ പുറത്താക്കി വലിയ തിരിച്ചുവരവ് ഇംഗ്ലണ്ടിന് സമ്മാനിച്ചു. എന്നിരുന്നാലും ഒന്നാം ദിവസം ആവാസനയിച്ചപ്പോൾ മുൻ‌തൂക്കം ഓസ്‌ട്രേലിയക്ക് തന്നെയാണ്.

Leave a comment