ബെക്കാം മെസ്സിക്ക് നല്കിയ വാക്ക് പാലിച്ചിരിക്കുന്നു ; ഇന്റർ മിയാമിയിലേക്ക് കുടിയേറാന്‍ സെർജിയോ ബുസ്ക്വെറ്റ്സ്
എഫ്സി ബാഴ്സലോണയില്‍ മെസ്സിയുടെ സഹ താരവും ഉറ്റ സുഹൃത്തും കൂടി ആയിരുന്ന സെർജിയോ ബുസ്ക്വെറ്റ്സ് ഇന്റര്‍ മയാമിയുമായി ഒരു ഡീല്‍ ഉറപ്പിക്കാന്‍ ഒരുങ്ങുന്നു.സ്പാനിഷ് മാധ്യമങ്ങളും അമേരിക്കന്‍ റിപ്പോര്‍ട്ടുകളും പ്രകാരം വരും ദിവസങ്ങളിൽ മിഡ്ഫീൽഡർ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചേക്കും.ബാഴ്സയില്‍ നിന്ന് പോവുമെന്ന് പ്രഖ്യാപ്പിച്ച താരം പല സൗദി ക്ലബുകളുമായും ചര്‍ച്ച നടത്തി എങ്കിലും മയാമിയുടെ ഓഫര്‍ ആണ് താരത്തിനു ബോധിച്ചത്.
മെസ്സിയെ സൈന്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ക്ലബിന്റെ ഉടമയായ ബെക്കാം നല്കിയ വാക്കില്‍ ഒന്നാണ് ബുസ്ക്കറ്റ്സിന്റെ സൈനിങ്ങ്.ഇതോടെ അദ്ദേഹം തന്റെ വാക്ക് പാലിച്ചിരിക്കുന്നു.ബുസിയെ മാത്രമല്ല ലെഫ്റ്റ് വിങ്ങ് ബാക്ക് ആയ ജോര്‍ഡി ആല്‍ബയേയും കൊണ്ട് വരാം എന്ന് ബെക്കാം പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.ബുസ്ക്കറ്റ്സിന്റെ ഓഫര്‍ ഒഫീഷ്യലായി പ്രഖ്യാപ്പിച്ചാല് ഉടന്‍ തന്നെ മയാമിയുടെ അടുത്ത ലക്ഷ്യം ആല്‍ബ തന്നെ ആണ്.