EPL 2022 European Football Foot Ball International Football Top News transfer news

ഫ്രീ ട്രാന്‍സ്ഫറില്‍ ബ്രൈറ്റനില്‍ ചേര്‍ന്ന് ജെയിംസ് മിൽനർ

June 15, 2023

ഫ്രീ ട്രാന്‍സ്ഫറില്‍ ബ്രൈറ്റനില്‍ ചേര്‍ന്ന് ജെയിംസ് മിൽനർ

ലിവർപൂളിൽ എട്ട് വർഷത്തെ തന്‍റെ നീണ്ട കരിയറിന് വിരാമം ഇട്ട് അടുത്ത മാസം ജെയിംസ് മിൽനർ ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ ഒരു ഫ്രീ ഏജന്റായി ചേരുമെന്ന് രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ബുധനാഴ്ച പ്രഖ്യാപിച്ചു.ക്ലോപ്പിന്റെ അരുമയായ ശിഷ്യന്‍ ആയ മില്‍നര്‍ ലിവര്‍പൂളിന്റെ സുവര്‍ണ  തലമുറയിലെ  ഏറ്റവും കഠിനാധ്വാനിയായ താരം കൂടി  ആയിരുന്നു.

James Milner's position in all time Premier League appearance table as he  closes in on 600 - Mirror Online

 

നിലവിലെ ലിവര്‍പൂളിനെ ഔ പുതിയ യുവ താരങ്ങളുടെ ടീം ആയി പുതുക്കി പണിയാനുള്ള ലക്ഷ്യത്തില്‍ ഉള്ള ക്ലോപ്പ് പല സീനിയര്‍ താരങ്ങളെയും ടീമില്‍ നിന്ന് പറഞ്ഞു വിട്ടിരുന്നു. അതില്‍ ഒരാള്‍ ആണ് മില്‍നര്‍.താരവുമായി ബ്രൈട്ടന്‍ ഒരു വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പിട്ടിരിക്കുന്നത്.ആറാം സ്ഥാനത്തെത്തിയ ശേഷം ബ്രൈറ്റൺ ആദ്യമായി യൂറോപ്പിൽ കളിക്കാന്‍ ഒരുങ്ങുകയാണ്.ഈ സമയത്ത് തന്നെ മില്‍നറുടെ ടീമിലേക്ക് ഉള്ള  വരവ്  ബ്രൈട്ടന് വളരെ അധികം ഉപയോഗപ്രദമാകുമെന്ന് ക്ലബ്ബിന്റെ ടെക്‌നിക്കൽ ഡയറക്ടർ ഡേവിഡ് വീർ പറഞ്ഞു.

Leave a comment