Cricket Epic matches and incidents Top News

ജിം ലേക്കറുടെ 19 വിക്കറ്റ്‌ നേട്ടത്തിനു 63 വയസ്സ്

July 31, 2019

ജിം ലേക്കറുടെ 19 വിക്കറ്റ്‌ നേട്ടത്തിനു 63 വയസ്സ്

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് നിര പീറ്റർ റിച്ചാർഡ്സന്റെയും ഡേവിഡ് ഷെപ്പേർഡ് ന്റെയും സെഞ്ചുറി മികവിൽ മാഞ്ചസ്റ്റർ നഗരത്തെ സാക്ഷിയാക്കി 459 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒസിസ് നിര ജിം ലേക്കറുടെ മാരക ബോളിങ് നു മുന്നിൽ മുട്ടു മടക്കി. കേവലം 16.4 ഓവറിൽ 37 റൺസ് നു 9 വിക്കറ്റ്‌. ഇടങ്കയ്യൻ ടോണി ലേക്കർ 1 വിക്കറ്റും നേടി.

ഫോളോ ഓണിനു നിർബന്ധിതരായ കങ്കാരു പട ബാറ്റിങ് നു ഇറങ്ങുമ്പോ ഒറ്റ ലക്ഷ്യമേ ഉണ്ടാകുക ഉള്ളു, എങ്ങനെ എങ്കിലും ജിം ൽ നിന്നും രക്ഷ നേടുക. എന്നാൽ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല ല്ലോ. 51 ഒവറിൽ 23 മെയ്ഡൻ എറിഞ്ഞ താരം 53 റൺസ് നു 10 വിക്കറ്റും നേടി . ഒസിസ് പ്രതിരോധം 205 നു തീരുമ്പോൾ ഇംഗ്ലീഷ്‌ പട ഇന്നിംഗ്സ് നും 170 റൺസ് നും വിജയിച്ചിരുന്നു.

പിന്നിട് അനിൽ കുംബ്ലെ ഒരിന്നിങ്‌സ്.ൽ 10 വിക്കറ്റ്‌ നേടിയെങ്കിലും ആ ടെസ്റ്റിൽ 14 വിക്കറ്റ്‌ മാത്രമേ നേടാൻ സാധിച്ചിട്ടുള്ളു. 17 വിക്കറ്റ്‌ നേടിയ barnes ഉം 16 വിക്കറ്റ്‌ നേടിയ ഇന്ത്യയുടെ N. ഹിർവാനി യും ആണ് നിലവിൽ ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ജിം ലേക്കരുടെ പിറകിൽ.

എല്ലാവർക്കും അറിയുന്ന ഈ റെക്കോര്ഡ് നേട്ടം എന്തിനാണ് വീണ്ടും ഇപ്പോ പറയാന് കാരണം എന്നല്ലേ. 1956 ജൂലൈ 26 മുതൽ 31 വരെ ആയിരുന്നു ആ ടെസ്റ്റ് എന്നത് തന്നെ……ഡെയ് 63 വർഷം ആയി ട്ടോ.

കടപ്പാട് : സ്വാമി കിടുകിടാനന്ദ

Leave a comment