ഹസാര്‍ഡിന്റെ കരാര്‍ റദ്ദ് ചെയ്ത് റയല്‍ മാഡ്രിഡ്
ഈഡൻ ഹസാർഡ് ജൂൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു. 2019-ലെ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിൽ നിന്നുള്ള തന്റെ നീക്കത്തെത്തുടർന്ന് സ്പാനിഷ് ക്ലബില്‍ താരം തന്‍റെ ഏറ്റവും മോശം സ്പെലിനു ആണ് സാക്ഷിയായത്.പരിക്കുകള്‍ ടീം മാനേജ്മേന്ടുമായുള്ള ഉടക്ക് എന്നിങ്ങനെ എല്ലാ രീതിയിലും ഹസാര്‍ഡ് റയലില്‍ വന്‍ പരാജയം ആയിരുന്നു.
2022 ലോകകപ്പിന് ശേഷം ഫിറ്റ്‌നസ് വീണ്ടെടുത്തു എങ്കിലും ഹസാര്‍ഡിന് അവസരം കോച്ച് അന്‍സലോട്ടി നല്‍കിയില്ല.താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും ഒരു വര്‍ഷം കൂടി ബാക്കിയുണ്ട് എങ്കിലും ഇനിയും ഒരു വര്‍ഷം കൂടി അദ്ധേഹത്തെ ചുമക്കാന്‍ പ്രസിഡന്റ് പെരെസിനു തീരെ താല്‍പര്യം ഇല്ല.ഇന്ന് അത്‌ലറ്റിക് ക്ലബിൽ നടക്കുന്ന റയലിന്റെ അവസാന മത്സരത്തില്‍ ഹസാര്‍ഡിനെ കോച്ച് അന്‍സലോട്ടി കളിപ്പിക്കാന്‍ ഇറക്കിയേക്കും.






































