EPL 2022 European Football Foot Ball International Football Top News transfer news

സൗദിയിലേക്ക് പോകുമെന്ന് ഉറച്ച് ബെന്‍സെമ ; ആശയകുഴപ്പത്തില്‍ റയല്‍ ബോര്‍ഡ്

June 1, 2023

സൗദിയിലേക്ക് പോകുമെന്ന് ഉറച്ച് ബെന്‍സെമ ; ആശയകുഴപ്പത്തില്‍ റയല്‍ ബോര്‍ഡ്

മാഡ്രിഡ്‌ ആരാധകരുടെയും മാനെജ്മെന്റിന്റേയും പേടി സ്വപ്നം യാതാര്‍ത്ഥ്യം ആകാന്‍ പോകുന്നു.സുപ്പെര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സെമ റയല്‍ വിടുന്നു എന്ന വാര്‍ത്ത വെറും അഭ്യൂഹം ആയി കണ്ടവര്‍ ഇപ്പോള്‍ എല്ലാ സത്യങ്ങളും ചുരുളഴിയുമ്പോള്‍ അത് സത്യം ആകരുതേ എന്ന പ്രാര്‍ഥനയില്‍ ആണ്.200 മില്യണ്‍ യൂറോ എന്ന സ്വപ്ന ഓഫര്‍ നല്‍കിയ  സൗദി ക്ലബ്‌ ആയ അല്‍ എത്തിഹാദില്‍ ചേരാനുള്ള തീരുമാനം അദ്ദേഹം റയലിനെ അറിയിച്ച് കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ സീസണില്‍ ഇതുപോലെ പോയൊരു താരമാണ് കസമീരോ.അദ്ദേഹത്തിന്റെ റോളില്‍ കളിക്കാന്‍ ആരേയും ഇതുവരെ കണ്ടെത്താന്‍ റയലിന് കഴിഞ്ഞിട്ടില്ല.ഇപ്പോള്‍ ബെന്‍സിയുടെ ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ റയലിനെ ആകെ വേവലാതിപ്പെടുത്തുകയാണ്.എന്തെന്നാല്‍ ഇത്രയും കാലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ പ്രൊജക്റ്റ്‌ ഒരു രാത്രിയോടെ ആണ് തകിടം മറയാന്‍ പോകുന്നത്.ഒരു ക്ലാസിക്ക് സ്ട്രൈക്കറേ സൈന്‍ ചെയ്യാന്‍ റയലിന് ആഗ്രഹം ഉണ്ട് എങ്കിലും മാര്‍ക്കറ്റില്‍ വേണ്ടുവോളം ഓപ്ഷനുകള്‍  ലഭ്യതയില്ല.ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കെയിനിനെ ആണ് റയല്‍ സൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എങ്കിലും അതില്‍ പല തരത്തില്‍ ഉള്ള സങ്കീർണതകൾ ഉണ്ട്.പിന്നെ ഉള്ളത് ഫ്രീ എജന്റ്റ് ആയ ബോബി ഫിര്‍മീഞ്ഞോയാണ്. ബ്രസീലിയന്‍ വണ്ടര്‍ കിഡ് ആയ എന്ദ്രിക്ക് ഫെലിപ്പേ അടുത്ത സീസണിലെ ടീമില്‍ ചേരുകയുള്ളൂ.അദ്ദേഹം ടീമുമായി പോരുതപ്പെടുന്നത് വരെ ഒരു മികച്ച സ്ട്രൈക്കറേ റയലിന് അത്യന്താപേക്ഷിതം ആണ്.

Leave a comment