ചെല്‍സി – ന്യൂ കാസില്‍ മത്സരം സമനിലയില്‍
ചെല്‍സിയെ സമനിലയില്‍ തളച്ച് കൊണ്ട് ന്യൂ കാസില്‍ അടുത്ത സീസണിലേക്ക് ഉള്ള ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി.71 പോയിന്റോടെ ലീഗില്‍ നാലാം സ്ഥാനത്തുള്ള ന്യൂ കാസില്‍ ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ പോകുന്നത്.അതിനെ മുന്‍നിര്‍ത്തി ഈ സമ്മര്‍ മാര്‍ക്കറ്റില്‍ വലിയൊരു ട്രാന്‍സ്ഫര്‍ ബജറ്റ് തന്നെ സൗദി മാനെജ്മെന്റ് കോച്ച് എഡി ഹോവെക്ക് വേണ്ടി വിനിയോഗിക്കും.
44 പോയിന്റുമായി 12-ാം സ്ഥാനത്തുള്ള ചെൽസി, 1994ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് ഈ സീസണില്‍ കാഴ്ച്ചവെച്ചത്.ഇതോടെ മാനേജര്‍ ലംപാര്‍ഡിന്റെ ടീമിലെ ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു.അടുത്ത സീസണില്‍ ഒരു പുതിയ മാനേജര്‍ ആയിരിക്കും ചെല്‍സിയുടെ ചുക്കാന്‍ പിടിക്കാന്‍ പോകുന്നത്.9 ആം മിനുട്ടില്‍ ആന്തണി ഗോര്‍ഡന്‍ നേടിയ ഗോളിലൂടെ ന്യൂ കാസില്‍ ലീഡ് നേടി എങ്കിലും ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ആയ കിരിയന്‍ ട്രിപ്പിയറുടെ ഓണ്‍ ഗോള്‍ ചെല്‍സിയുടെ രക്ഷക്ക് എത്തി.സൂപ്പര്‍സ്റ്റാറുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ടീമില്‍ നിന്ന് പലരെയും പറഞ്ഞു വിടാനുള്ള തീരുമാനത്തില്‍ ആണ് മാനെജ്മെന്റ്. ആരൊക്കെ തുടരും ആരൊക്കെ പോകും എന്ന കാര്യത്തില്‍ ഇപ്പോള്‍ ഒരുറപ്പും ഇല്ല.