ആഴ്സണലിന്റെ ഫോളാരിൻ ബലോഗുന് ഇനി മുതല്‍ അമേരിക്കക്ക് വേണ്ടി കളിക്കും
യൂത്ത് ലെവലിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചതിന് ശേഷം ആഴ്സണൽ സ്ട്രൈക്കർ ഫോലാറിൻ ബലോഗുൻ അന്താരാഷ്ട്ര ഫുട്ബോളില്‍ താന്‍ ഇനി മുതല്‍ യുഎസ്എക്ക് വേണ്ടി ആയിരിക്കും കളിക്കാന്‍ പോകുന്നത് എന്ന് വെളിപ്പെടുത്തി.ന്യൂയോർക്കിൽ ജനിച്ച താരം രണ്ട് വയസ്സുള്ളപ്പോൾ തന്നെ ഇംഗ്ലണ്ടിലേക്ക് താമസം മാറി.താരത്തിനെ ആഴ്സണല്‍ ലീഗ് 1 ക്ലബ് ആയ റൈംസിലേക്ക് ലോണില്‍ നല്‍കിയിരിക്കുകയാണ്.
ബലോഗുൻ യുഎസ്എയുടെ അണ്ടർ-18 ടീമിനായി കളിച്ചിട്ടുണ്ട് എങ്കിലും ഇടയില്‍ വെച്ച് അദ്ദേഹം ഇംഗ്ലണ്ട് നാഷണല്‍ ടീമിലേക്ക് പോയിരുന്നു.ലീഗ് 1 ക്ലബ് ആയ റൈംസില് മികച്ച ഫോമില്‍ ആണ് കളിക്കുന്നത് എങ്കിലും ഗാരെത് സൗത്ത്ഗേറ്റ് താരത്തിന് അവസരം നല്കാന് നിഷേധിച്ചു.മാർച്ചിലെ യൂറോ 2024 ലെ ഇറ്റലി, ഉക്രെയ്ൻ യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമില്‍ നിന്ന് ബലോഗുനെ അദ്ദേഹം ഒഴിവാക്കിയിരുന്നു.അതിനാല്‍ തന്റെ കഴിവിന് എവിടെ പ്രശംസ ലഭിക്കുന്നുവോ അങ്ങോട്ട് പോകുന്നത് ആണ് നല്ലത് എന്നാണ് തന്റെ തീരുമാനം എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.