സാംപ്ഡോറിയ സീരി എയിൽ നിന്ന് പുറത്തായി
തിങ്കളാഴ്ച ഉഡിനീസിൽ 2-0ന് തോറ്റതിന് ശേഷം സാംപ്ഡോറിയ അടുത്ത സീസണിൽ സീരി ബിയിൽ കളിക്കും.ഞായറാഴ്ച ലെച്ചയേ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ഹെല്ലസ് വെറോണ നിലവില്‍ പതിനേഴാം സ്ഥാനത് ആണ്.അവരില്‍ നിന്ന് പതിമൂന്നു പോയിന്റ് വിത്യാസത്തില്‍ ഇരുപതാം സ്ഥാനത്താണ് സാമ്പ്ഡോറിയ.ശേഷിക്കുന്ന നാല് കളി ജയിച്ചാല്‍ പോലും അവര്‍ക്ക് പതിനേഴില്‍ എത്താന്‍ കഴിയില്ല.ജയം നേടിയ ഉഡിനീസ് ലീഗില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കയറി.
“ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഞങ്ങള്‍ പോരാടി.മത്സരഫലത്തില്‍ ഡ്രസിങ്ങ് റൂം ആകെ നിരാശര്‍ ആണ്.ഞങ്ങള്‍ പിച്ചില്‍ കൈ മേയ് മറന്നു പോരാടി.ഞങ്ങള്‍ക്ക് പിന്തുണ തന്ന ആരാധകരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.അവരും ഈ ക്ലബും കൂടുതൽ അർഹിക്കുന്നു.” സാംപ്ഡോറിയ മാനേജർ ഡെജൻ സ്റ്റാൻകോവിച്ച് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.






































