ദേഷ്യം മെസ്സിയോട് മാത്രമല്ല ; നെയ്മറിനേയും ചീത്ത വിളിച്ച് പിഎസ്ജി ആരാധകര്‍
ലയണൽ മെസിക്കെതിരെ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മുദ്രാവാക്ക്യങ്ങള്‍ ഉയര്‍ത്തുന്ന പിഎസ്ജി ആരാധകര്‍ ഇന്നലെ നെയ്മറിനെയും ചീത്ത വിളിച്ചിരിക്കുന്നു.അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍ എത്തിയ പിഎസ്ജി അൾട്രാ ഗ്രൂപ്പായ കളക്ടിഫ് അൾട്രാസ് പാരീസ് ലയണൽ മെസ്സിക്കൊപ്പം നിലവിലെ ബോര്‍ഡ്,നെയ്മര്‍ എന്നിവരോടും ക്ലബ് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ച്ചകളില്‍ ആയി പ്രതിഷേധം അനിയന്ത്രണാതീതമായതായി ഉയരുന്നു.ഇത്രയും കാലം മെസ്സിക്ക് ആണ് ഇത് ലഭിച്ചിരുന്നത്.കണങ്കാലിന് ലിഗമെന്റ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ നെയ്മര്‍ ഇപ്പോള്‍ വിശ്രമത്തില്‍ ആണ്.കഴിഞ്ഞ സീസണുകളില്‍ പിഎസ്ജിക്ക് വേണ്ടി ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ മോശം പ്രകടനം പുറത്തെടുത്ത നെയ്മറുമായും പിഎസ്ജി ആരാധകരുടെ ബന്ധം അത്ര ഊഷ്മളമായിരുന്നില്ല. ഇതിനു മുന്‍പും താരത്തിന് ആരാധകരില്‍ നിന്ന് കൂവലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.ഇത് കൂടാതെ ക്ലബ് ചെയര്മാന് ആയ നാസര്‍ എല്‍ ഖെലാഫിക്കെതിരെയും ആരാധകര്‍ തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.നിലവിലെ മാനെജ്മെന്റ് ക്ലബിനെ മോശം അവസ്ഥയില്‍ എത്തിച്ചു എന്നും നിലവിലെ ഖത്തര്‍ ബോര്‍ഡിനോട് ക്ലബ് വിട്ടു പോകാനും ആരാധകര്‍ ആവശ്യപ്പെട്ടതായി പാരിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുന്നു.