പ്രായം തളര്‍ത്താത പോരാളി !!!!
40-ആം വയസ്സിൽ പോർച്ചുഗീസ് ഭീമന്മാരുമായി ഒരു പുതിയ കരാർ ഒപ്പിട്ടുകൊണ്ട്, പോർട്ടോയിലെ തന്റെ കളിജീവിതം നീട്ടാൻ വെറ്ററൻ സെന്റർ ബാക്ക് പെപ്പെ തീരുമാനിച്ചിരിക്കുന്നു.സീനിയർ ഫുട്‌ബോളിലെ തന്റെ 23-ാം സീസണിന്റെ അവസാനത്തോട് അടുക്കുകയാണ് പെപ്പെ ഇപ്പോള്‍.പോർട്ടോയ്‌ക്കൊപ്പം നാല് പ്രൈമിറ ലിഗ കിരീടങ്ങൾ ഉൾപ്പെടെ 12 ട്രോഫികൾ പെപ്പെ ഇതുവരെ നേടിയിട്ടുണ്ട്.
“ഈ കരാര്‍ നീട്ടല്‍ പദ്ധതി എനിക്ക് വളരെ അധികം ഭയം നല്‍കുന്നു.എന്തെന്നാല്‍ ഈ ക്ലബിനെ ഒരു തരത്തിലും നിരാശപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഇനിയും ഇവര്‍ക്ക് വേണ്ടി ഞാന്‍ കളിക്കും,മികച്ച ഫോമില്‍.എനിക്ക് 40 വയസ്സായി, പക്ഷേ ഞാൻ പോർട്ടോയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു, പ്രസിഡന്റിനെയോ ക്ലബ്ബിലെ ആളുകളെയോ വിട്ടു പോകാന്‍ എനിക്ക് ഇപ്പൊ കഴിയുന്നില്ല.ഒരു കളിക്കാരൻ, ഒരു വ്യക്തി, ഒരു പിതാവ് എന്ന നിലയിൽ എന്നെ എല്ലാ ദിവസവും മികച്ചതാക്കിയതിന് ക്ലബ്ബിലെ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”ഒപ്പ് പൂര്‍ത്തിയാക്കിയ പെപ്പെ പോർട്ടോയുടെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.