എമിരേറ്റ്സ് കപ്പ് : ആഴ്‌സണൽ -ലിയോൺ പോരാട്ടം ഇന്ന്
പ്രീ സീസൺ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ന് എമിരേറ്റ്സ് കപ്പ് പോരാട്ടത്തിൽ ആർസെനാൽ ഫ്രഞ്ച് വമ്പന്മാരായ ഒളിമ്പിക് ലിയോണുമായി കൊമ്പുകോർക്കും. ആര്സെനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ വൈകീട്ട് 7.45നാണു മത്സരം. സീസണിൽ റയൽ മാഡ്രിഡിൽ നിന്നും ലോൺ സൈനിങ് ആയ യുവ താരം ഡാനി സെബാലോസ് ആർസെനലിനു വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. ഇന്റർനാഷണൽ ടൂർണമെന്റുകളിൽ പങ്കെടുത്തു വിശ്രമത്തിലായതിനാൽ ആർസെനാൽ താരങ്ങളായ ടോറെറ, ഇവോബി, ഗൺഡൂസി എന്നിവർ കളിച്ചേക്കില്ല.