ക്രൂസ് തുടരും റയലില്‍ ; ഒരു വര്‍ഷം കൂടി
ഈ സീസണോടെ റയലില്‍ തന്റെ കരിയര്‍ നിര്‍ത്തും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ ഒരു വര്‍ഷത്തേക്ക് കൂടി സ്പാനിഷ് വമ്പന്മാരുമായി കളിക്കാന്‍ ജര്‍മന്‍ താരം ടോണി ക്രൂസ് തീരുമാനിച്ചിരിക്കുന്നു.കാർലോ ആൻസലോട്ടിയുടെ ടീമിന്റെ ഒരു പ്രധാന ഭാഗമായി ക്രൂസ് തുടരുന്നു എങ്കിലും,കാലങ്ങള്‍ ഏറെയായി കളിക്കളത്തില്‍ നിന്നും വിരമിക്കാനുള്ള പദ്ധതിയുണ്ട് അദ്ദേഹത്തിന്റെ മനസ്സില്‍.
സ്പെയിനിലെ റിപ്പോർട്ടുകൾ അനുസരിച്ച്, യൂറോപ്യൻ ചാമ്പ്യൻമാരുമായുള്ള കരാർ കുറഞ്ഞത് 12 മാസമെങ്കിലും നീട്ടാൻ ക്രൂസ് ഉദ്ദേശിക്കുന്നു.ഇനി ഏതൊക്കെ താരങ്ങള്‍ വന്നാലും ക്രൂസ് എല്ലാ മത്സരങ്ങള്‍ക്കും കളിച്ചേക്കും എന്ന ഉറപ്പ് അന്‍സലോട്ടി നല്‍കിയതായും വാര്‍ത്തയുണ്ട്.ഇംഗ്ലീഷ് താരമായ ജൂഡ് ബെലിംഗ്ഹാമിനെ സൈന്‍ ചെയ്യാന്‍ മാഡ്രിഡ് നീക്കങ്ങള്‍ നടത്തി വരുന്നുണ്ട്. ക്രൂസ് കരാര്‍ നീട്ടാന്‍ അനുവദിച്ചാല്‍ ലൂക്കാ മോഡ്രിച്ചിന്റെയും ഡാനി സെബല്ലോസിന്റെയും കരാര്‍ പുനപരിശോധിക്കല്‍ ആയിരിക്കും മാഡ്രിഡിന്റെ അടുത്ത കടമ്പ.