അന്റോണിയോ റൂഡിഗര്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്താന്‍ സാധ്യത
റയൽ മാഡ്രിഡിന്റെ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗറിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ ടോട്ടൻഹാം ഹോട്‌സ്പർ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്.ജർമ്മനി ഇന്റർനാഷണൽ താരം കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ചെല്‍സിയില്‍ നിന്നും മാഡ്രിഡിലേക്ക് പോയിരുന്നു.ഡേവിഡ് അലബയ്ക്കും എഡർ മിലിറ്റാവോയ്ക്കുമെതിരെ ബാക്ക്‌ലൈനിൽ സ്ഥിരമായി ഇടം നേടാന്‍ താരം ആദ്യ നന്നായി ബുദ്ധിമുട്ടി.
അരങ്ങേറ്റ കാമ്പെയ്‌നിനിടെ ആൻസെലോട്ടിയുടെ ബാക്ക്‌ലൈനില്‍ എങ്ങനെ കളിക്കണം എന്ന ബോധ്യം റൂഡിഗറിന് തീരെ ഇല്ല എന്ന് റയല്‍ പ്രസിഡന്റ് പെരെസ് കരുതുന്നു.ആർബി ലീപ്‌സിഗിൽ നിന്ന് ജോസ്‌കോ ഗ്വാർഡിയോളിനെ ടീമിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.അങ്ങനെ സംഭവിച്ചാല്‍ വീണ്ടും റുഡിഗര്‍ ബെഞ്ചിലേക്ക് തന്നെ മടങ്ങും.ഈ അവസരം മുതല്‍ എടുക്കാന്‍ കോണ്ടെ ആഗ്രഹിക്കുന്നു.താരത്തിന് വേണ്ടി അത്ര വലിയ തുക മുടക്കേണ്ട ആവശ്യം ഇല്ല എന്നതും താരത്തിനെ ടോട്ടന്‍ഹാമിന്‍റെ അനുയോജ്യ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആക്കുന്നു.