Foot Ball Top News

റോമയുടെ കാവൽക്കാരൻ ഇനി ബൊക്ക ജൂനിയർസിന് വേണ്ടി ബൂട്ട് കെട്ടും

July 27, 2019

റോമയുടെ കാവൽക്കാരൻ ഇനി ബൊക്ക ജൂനിയർസിന് വേണ്ടി ബൂട്ട് കെട്ടും

നീണ്ട 18 വർഷത്തെ സേവനത്തിനു ശേഷം ഡി റോസ്സി ഇറ്റാലിയൻ ക്ലബ് ആയ റോമയോട് വിട പറയുന്നു. 36 വയസ്സുള്ള റോസിയുടെ കരാർ റോമാ പുതുക്കാത്തതിനെ തുടർന്ന് താരം ഒരു ഫ്രീ ഏജന്റ് ആയി മാറിയിരുന്നു. ജെറാഡിനെ പോലെയോ ടോട്ടിയെ പോലെയോ ഒറ്റ ക്ലബ്ബിൽ മാത്രം കളിച്ച ഒരു ഇതിഹാസമാകും റോസ്സി എന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് അദ്ദേഹം അര്ജന്റീന ക്ലബ് ആയ ബൊക്ക ജൂനിയർസുമായി കരാർ ഒപ്പിട്ടു.

ബൊക്ക ജൂനിയർസിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയ നിക്കൊളാസ് ബുർടിസോയും റോസിയും ഒരുമിച്ച് റോമയിൽ 2009 -14 കാലയളവിൽ കളിച്ചിട്ടുണ്ട്. ഈ സൗഹ്രദം ആണ് റോസിയെ ബ്യൂണോസ് എയറസിൽ എത്തിച്ചത്. സ്വപ്ന സാക്ഷാത്കാരം എന്നാണ് താരം ഈ നീക്കത്തെ വിലയിരുത്തിയത്. കാരണം ബൊക്കയുടെ സ്ഥാപകരിൽ പലരും ഇറ്റാലിയൻ വംശജർ ആയിരുന്നു. മാത്രമ്മല്ല സാക്ഷാൽ മറഡോണയുടെ ബാല്യകാല ക്ലബുമാണ് ബൊക്ക ജൂനിയർസ്.

നീണ്ട 18 വർഷത്തെ ചരിത്രത്തിൽ എ.സ്. റോമക്ക് വേണ്ടി അദ്ദേഹം 453 മത്സരങ്ങളിൽ കളത്തിൽ ഇറങ്ങിയിട്ടുണ്ട്. 45 ഗോളുകളും ടീമിന് വേണ്ടി ഈ ഹോൾഡിങ് മിഡ്‌ഫീൽഡർ നേടിയിട്ടുണ്ട്. ഇറ്റാലിയൻ ദേശീയ ടീമിന്റെ കപ്പിത്താനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇറ്റലിക്ക് വേണ്ടി 117 മത്സരങ്ങൾ കളിച്ച റോസ്സി 17 ഗോളുകളും സ്വന്തം പേരിൽ ആക്കി മാറ്റിയിട്ടുണ്ട്.

Leave a comment