ജൂലിയൻ അറൂഹോയുടെ ട്രാന്‍സ്ഫര്‍ ഫിഫ റദ്ദാക്കി
ലോസ് ആഞ്ചലസ് ഗ്യാലക്സി റൈറ്റ് ബാക്ക് ജൂലിയൻ അറൂഹോയേ സൈന്‍ ചെയ്ത ബാഴ്സയുടെ കോണ്ട്രാക്റ്റ് ഫിഫ റദ്ദ് ചെയ്തിരിക്കുന്നു.ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ഡെഡ് ലൈന്‍ ദിനത്തില്‍ ആണ് താരത്തിനെ സൈന്‍ ചെയ്യാനുള്ള നീക്കം ബാഴ്സ ആരംഭിച്ചത്.ഹെക്ടര്‍ ബെല്ലറിന് സ്പോര്‍ട്ടിങ്ങ് ലിസ്ബണിലേക്ക് പോയത് മൂലം ഒരു വിങ്ങ് ബാക്കിനെ സൈന്‍ ചെയ്യാനുള്ള പദ്ധതിയില്‍ ആയിരുന്നു സാവി.
ബാഴ്സലോണയും ഗാലക്സിയും 4 മില്യൺ യൂറോ മൂല്യം അടങ്ങുന്ന ട്രാന്‍സ്ഫര്‍ ആണ് പൂര്‍ത്തിയാക്കിയത്.ആവശ്യമായ രേഖകൾ കൃത്യസമയത്ത് സമർപ്പിക്കാന്‍ ബാഴ്സക്ക് കഴിയാത്തത് മൂലം ആണ് ട്രാന്‍സ്ഫര്‍ തങ്ങള്‍ റദ്ദ് ചെയ്തത് എന്ന് ഫിഫ അറിയിച്ചു.ബാഴ്സ സ്പോർടിംഗ് ഡയറക്ടർ മാറ്റു അലെമാനി കമ്പ്യൂട്ടര്‍ പിശക്ക് കാരണം ഡീല്‍ പതിനെട്ടു സെക്കന്റ് വൈകിയത് ആണ് ഈ പ്രശ്നത്തിന് കാരണം എന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.