നവാസ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ലോൺ പൂർത്തിയാക്കി
പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പർ കെയ്ലർ നവാസിനെ ലോണിൽ സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് സൈൻ ചെയ്തതായി അറിയിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്.ഡീൻ ഹെൻഡേഴ്സണിന് പരിക്കേറ്റതിനെ തുടർന്നാണ് കോസ്റ്ററിക്കന്‍ താരത്തിനെ ഫോറസ്റ്റ് സൈന്‍ ചെയ്തത്. ഡെഡ്ലൈൻ ഡേയിൽ നവാസിന്റെ സൈനിംഗ് ഫോറസ്റ്റ് സീൽ ചെയ്യുമോ എന്ന കാര്യത്തിൽ തുടക്കത്തിൽ ചില സംശയങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ സീസണിൽ പിഎസ്ജിയിൽ ഫസ്റ്റ് ചോയിസ് ഗോള്‍ കീപ്പര്‍ സ്ഥാനത്തിന് വേണ്ടി ജിയാൻലൂയിജി ഡോണാരുമ്മയുമായി നവാസ് മത്സരിച്ചു എങ്കിലും മുൻ റയൽ മാഡ്രിഡ് താരം രണ്ടാം ചോയ്സിലേക്ക് പിന്തള്ളപ്പെട്ടു.ഈ സീസണിൽ വെറും രണ്ടു കൂപ്പെ ഡി ഫ്രാൻസ് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടിയത്.ലീഗ് മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗിലും അദ്ദേഹം ടീമില്‍ ഇതുവരെ കളിച്ചിട്ടില്ല.ഫിലിപ്പെയ്ക്കും ജോൺജോ ഷെൽവിക്കും ശേഷം ഫോറസ്റ്റിന്റെ മൂന്നാമത്തെ സൈനിങ്ങ് ആണ് നവാസ്.ഞായറാഴ്ചത്തെ ലീഡ്സ് യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ നവാസ് അരങ്ങേറ്റം കുറിക്കും.