മോഹ വില കൊടുത്ത് എൻസോ ഫെർണാണ്ടസിന്റെ സൈന്‍ പൂര്‍ത്തിയാക്കി ചെല്‍സി
121 മില്യൺ യൂറോ എന്ന ബ്രിട്ടീഷ് റെക്കോർഡ് തുകയ്ക്ക് ബെൻഫിക്കയിൽ നിന്ന് എൻസോ ഫെർണാണ്ടസിനെ ചെൽസി കരസ്ഥമാക്കി.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട അർജന്റീന ഇന്റർനാഷണൽ, എട്ടര വർഷത്തെ കരാറിൽ ആണ് ഒപ്പിട്ടത്.2031 വരെ താരം ചെല്‍സിയില്‍ തുടരും.
ജനുവരി ട്രാൻസ്ഫർ ജാലകത്തിലുടനീളം ചെൽസി ഫെർണാണ്ടസിന്റെ ഏജന്റുമാരായി ബന്ധപ്പെട്ടിരുന്നു.ലണ്ടന്‍ ക്ലബിലേക്ക് നീങ്ങുക എന്നത് താരത്തിന്റെയും ആഗ്രഹം ആയിരുന്നു, എന്നാല്‍ സീസണിന്റെ പകുതിക്ക് ടീമിലെ അവിഭാജ്യ താരത്തിനെ വിട്ടു നല്കാന് ബെന്‍ഫിക്ക തയ്യാര്‍ ആയിരുന്നില്ല.വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനത്തില്‍ താരത്തിന്റെയും ചെല്‍സിയുടെയും സമ്മര്‍ദം ലക്ഷ്യം കണ്ടു.ആറ് തവണകളിലായി ചെല്‍സി ട്രാന്‍സ്ഫര്‍ തുക അടച്ചു തീര്‍ക്കും.ആദ്യ ഘടു 34 മില്യൺ യൂറോ ചെല്‍സി ഈ അടുത്ത് ബെന്‍ഫിക്കക്ക് നല്‍കും.ഫെർണാണ്ടസ് ബുധനാഴ്ച ലണ്ടനിലേക്ക് പറക്കും, വെള്ളിയാഴ്ച ഫുൾഹാമിനെതിരെ വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ക്ലബ്ബിനായി താരം അരങ്ങേറ്റം കുറിച്ചേക്കും.