ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച പുറത്തിരിക്കും
തുടയിലെ പേശികള്‍ക്ക് പരിക്ക് ഏറ്റ ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്.റഫറിക്കെതിരെ ആംഗ്യം കാട്ടിയതിന് മൂന്നു മത്സര വിലക്ക് ലഭിച്ച ലെവന്‍ഡോസ്ക്കിയുടെ അഭാവം കഴിഞ്ഞ മൂന്നു മത്സരത്തില്‍ ബാഴ്സയെ നന്നായി അലട്ടിയിരുന്നു.ഇപ്പോള്‍ ടീമിലെ പ്രധാന വിങ്ങറുടെ അഭാവം ബാഴ്സയുടെ അറ്റാക്കിങ്ങ് ഒപ്ഷന്സിനെ വളരെ ദുര്‍ബലപ്പെടുത്തും.
കരുത്തര്‍ ആയ ബെറ്റിസ്,സെവിയ്യ,വിയാറയല്‍ എന്നിവര്‍ക്കെതിരെയുള്ള ലാലിഗ പോരാട്ടത്തിലും കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിലും ഡെംബെലെ കളിച്ചേക്കില.ഫെബ്രവരി പതിനാറിന് കാമ്പ് ന്യൂയില്‍ നടക്കാന്‍ പോകുന്ന യൂറോപ്പ റൗണ്ട് ഓഫ് 16 മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരത്തിലും ഫ്രഞ്ച് താരം കളിക്കാന്‍ ഇടയില്ല.24 നു നടക്കുന്ന രണ്ടാം പാദത്തില്‍ അദ്ദേഹം തിരിച്ചുവരാനുള്ള സാധ്യതയുണ്ട്.