യൂസുഫ മൗക്കോക്കോ പുതിയ ബൊറൂസിയ ഡോർട്ട്മുണ്ട് കരാറില്‍ ഒപ്പുവെച്ചു
ബൊറൂസിയ ഡോർട്ട്മുണ്ട് യുവ താരം യൂസൗഫ മൗക്കോക്കോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ബുണ്ടസ്ലിഗ ഭീമന്മാരുമായി ഒരു പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു.അദ്ദേഹത്തിന്റെ കരാര്‍ കാലാവധി തീരാന്‍ വെറും ആറു മാസം മാത്രം ശേഷിക്കെ ലിവർപൂൾ, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്,ബാഴ്സലോണ എന്നിങ്ങനെയുള്ള വമ്പന്‍ ക്ലബുകള്‍ താരത്തിന്‍റെ സൈന്‍ നേടുന്നതിന് വേണ്ടി പ്രയത്നം നടത്തിയിരുന്നു.
മൂന്നര വർഷത്തേക്ക് ഡോര്‍ട്ടുമുണ്ടുമായി കരാറില്‍ ഏര്‍പ്പെട്ട താരത്തിന് വേണ്ടി അവര്‍ നല്‍കാന്‍ പോകുന്ന വേതനം ആഴ്ചയിൽ 100,000 പൗണ്ട് ആണ്.താരത്തിന്‍റെ സേവനം എന്ത് വിലകൊടുത്തും നിര്‍ത്തണം എന്ന ഉത്തമ ബോധ്യം മാനേജ്മെന്റിന് ഉണ്ടായിരുന്നു.നിലവിലെ കാമ്പെയ്‌നിലെ 22 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ താരത്തിനെ ഹാൻസി ഫ്ലിക്ക് ജർമ്മനിയുടെ ലോകകപ്പ് 2022 ടീമിൽ ഉൾപ്പെടുത്തിയിരുന്നു.ഒരു മിനിറ്റ് മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞുള്ളു എങ്കിലും ഭാവി ജര്‍മന്‍ ടീമില്‍ അദ്ദേഹം വഹിക്കാന്‍ പോകുന്ന പങ്കു വളരെ വലുത് ആകും എന്ന് ജര്‍മന്‍ ഫുട്ബോളും ആരാധകരും ഒരേപോലെ കരുതുന്നു.ഡോര്‍ട്ടുമുണ്ടിനു വേണ്ടി താരത്തിന്‍റെ ഫോം കാണാന്‍ കിടക്കുന്നതേ ഉള്ളൂ എന്ന് ഡോര്‍ട്ടുമുണ്ട് കായിക സംവിധായകൻ സെബാസ്റ്റ്യൻ കെഹൽ പറഞ്ഞു.