ലൈംഗികാതിക്രമക്കേസിൽ ജാമ്യം ലഭിക്കാത്തുള്ള വകുപ്പില്‍ ഡാനി ആൽവസിനെ അറസ്റ്റ് ചെയ്ത് സ്പാനിഷ് പോലീസ്
മുൻ ബ്രസീൽ ഇന്റർനാഷണൽ താരം ഡാനി ആൽവസിനെ ലൈംഗികാതിക്രമത്തിന്‍റെ കാരണത്താല്‍ ജാമ്യം നൽകാതെ തടവിലിടാൻ സ്പാനിഷ് കോടതി ഉത്തരവിട്ടു.ഡിസംബറിൽ 39 കാരനായ ആൽവ്‌സ് ബാഴ്‌സലോണയിലെ ഒരു നിശാക്ലബ്ബിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു.
ആരോപണങ്ങൾ നേരിടാൻ ആൽവ്സ് ഈ ആഴ്ച മെക്സിക്കോയിൽ നിന്ന് സ്പെയിനിലേക്ക് വന്നിരുന്നു.വെള്ളിയാഴ്ച ബാഴ്‌സലോണയിലെ ഒരു ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ തടവില്‍ ഇട്ടിരിക്കുകയാണ്.ഇയാളെ ജാമ്യമില്ലാതെ കസ്റ്റഡിയിലെടുക്കണമെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരുന്നു, ഇരയായ യുവതിയും സാക്ഷിയും മണിക്കൂറുകളോളം മൊഴി നൽകിയതിനെത്തുടർന്ന് ലൈംഗികാതിക്രമത്തിന് കുറ്റം ചുമത്താന്‍ ജഡ്ജി സമ്മതിക്കുകയായിരുന്നു.ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ ആണ് ആല്‍വസ് തീരുമാനിച്ചിരിക്കുന്നത്.അദ്ദേഹം കുറ്റം ചെയ്തിട്ടില്ല എന്ന നയത്തില്‍ ഉറച്ചു നില്‍ക്കുന്നു.അപ്പീല്‍ ജയിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് കസ്റ്റഡിയിൽ നിന്ന് പുറത്തു വരാന്‍ കഴിയൂ.നിലവില്‍ വിവാദത്തെ തുടര്‍ന്ന് താരം കളിക്കുന്ന മെക്സിക്കന്‍ ക്ലബ് ആയ ലിഗ MX ക്ലബ് UNAM അദ്ദേഹത്തിന്റെ കരാര്‍ റദ്ദ് ചെയ്തതായി അറിയിച്ചു.