മെഹ്രസ് അഴിഞ്ഞാട്ടം.. the best 45 minutes of a winger !!
ആഴ്സണൽ 8 പോയിന്റ് ലീഡ് ആസ്വദിക്കുന്നു. തൊട്ട് പുറകിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂ കാസിലും. നേരിടാൻ പോകുന്ന എതിരാളികളോ – ശക്തരായ ടോട്ടൻഹാമും. പക്ഷെ വിജയത്തിൽ കുറഞ്ഞതൊന്നും സിറ്റിക്കും ഗാർഡിയോളക്കും അംഗീകരിക്കാൻ പറ്റാത്ത ഒരു സാഹചര്യവും. പക്ഷെ ആദ്യ പകുതിയിൽ സകല ആത്മവിശ്വാസവും നഷ്ടപ്പെടുത്തി കൊണ്ട് രണ്ടു ഗോളുകൾ സ്വന്തം കാണികളുടെ മുമ്പിൽ അവർക്ക് വഴങ്ങേണ്ടി വന്നു. എന്നാൽ പിന്നെ കണ്ടത് റിയാദ് മെഹ്രസ് എന്ന അനുഗ്രഹീത കളിക്കാരന്റെ അഴിഞ്ഞാട്ടം. സിറ്റിക്ക് രണ്ടിനെതിരെ നാല് ഗോളുകൾക്ക് മികച്ച വിജയവും.
2 ഗോളും ഒരു അസിസ്റ്റുമായി നിറഞ്ഞാടിയ റിയാദ് മെഹ്രസ് ആയിരുന്നു വിജയ ശില്പി. നാലാമത്തെ ഗോൾ പിറന്നതും മെഹ്രസ് തുടങ്ങി വെച്ച ആക്രമണത്തിൽ നിന്നും. അതിൽ അദ്ദേഹം നേടിയ ആദ്യ ഗോൾ കൊണ്ട് കോരി തരിക്കാത്തവർ കുറവ്. ഇത്രയും മികച്ച 45 മിനുട്ടുകൾ ഇത് വരെ മറ്റൊരു വിങ്ങർക്കും ഈ സീസണിൽ കിട്ടിയിട്ടില്ല. ആഴ്സണലുമായുള്ള ദൂരം 5 പോയിന്റായി കുറച്ചു സിറ്റി അഭിമാനത്തോടെ കളം വിട്ടു.