ലിവര്‍പൂളിനെ മലര്‍ത്തിയടിച്ച് ബ്രെന്റ്ഫോര്‍ഡ്
തിങ്കളാഴ്ച കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ ബ്രെന്റ്ഫോർഡ് ഞെട്ടിക്കുന്ന വിജയം നേടി, 1938 ന് ശേഷം ആദ്യമായാണ് റെഡ്സിനെ ബ്രെന്റ്ഫോര്‍ഡ് തോൽപിക്കുന്നത്.19-ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ ഇബ്രാഹിമ കൊണാട്ടെയുടെ പിഴവില്‍ ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ സമനില ഗോള്‍ നേടാന്‍ പരിശ്രമിച്ചു എങ്കിലും യോനെ വിസ്സ 42 ആം മിനുട്ടില്‍ ബ്രെന്റ്ഫോര്‍ഡിന്റെ ലീഡ് ഇരട്ടിപ്പിച്ചു.
സെക്കണ്ട് ഹാഫ് പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ അലക്സ്-ഓക്സ്ലേഡ് ചേംബർലെയ്ൻ ലിവര്‍പൂളിനു വേണ്ടി ഗോള്‍ നേടിയപ്പോള്‍ നേരിയ പ്രതീക്ഷ ക്ലോപ്പിനും സംഘത്തിനും ലഭിച്ചു. എന്നാല്‍ ബ്രയാൻ എംബ്യൂമോ ബ്രെന്റ്ഫോർഡിനായി മൂന്നാമതും സ്കോർ ചെയ്തതോടെ സമനില പോലും ലിവര്‍പൂളിനു കൈയ്യെത്താ ദൂരത്തേക്ക് മാറിമറഞ്ഞു.ഈ തോല്‍വിയോടെ ടോപ് ഫോറില്‍ എത്തുക എന്ന ലക്ഷ്യം ലിവര്‍പൂളിനു കൂടുതല്‍ ദുഷ്കരം ആയേക്കും.നിലവില്‍ പതിനേഴ് മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ലിവര്‍പൂള്‍ ആറാം സ്ഥാനത്താണ്.






































