അലജാൻഡ്രോ ഗാർനാച്ചോയുമായുള്ള കരാർ ചർച്ചകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് അലജാൻഡ്രോ ഗാർനാച്ചോയുമായുള്ള കരാർ ചർച്ചകൾ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് റെഡ് ഡെവിള്‍സ് യുവ അര്‍ജന്റ്റയിന്‍ താരവുമായുള്ള കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത പുറത്തു വിട്ടത്.സമീപ വർഷങ്ങളിൽ യുണൈറ്റഡ് അക്കാദമിയിൽ നിന്ന് പുറത്തു വന്ന ചുരുക്കം ചില പ്രതിഭാശാലിയായ യുവ താരങ്ങളില്‍ ഒരാള്‍ ആണ് ഗാര്‍നച്ചോ.
ഈ സീസണിലെ ആദ്യ ടീമിലേക്ക് എത്തിയ അദ്ദേഹം അവിസ്മരണീയമായ ചില പ്രകടനങ്ങളിലൂടെ തന്റെ മൂല്യം ക്ലബിന് തെളിയിച്ച് കൊടുത്തിരിക്കുന്നു.കര്‍ക്കശക്കാരന്‍ ആയ ടെൻ ഹാഗിനെ തൃപ്തിപ്പെടുത്താന്‍ ഗാര്നച്ചോക്ക് കഴിഞ്ഞു എന്നത് തന്നെ യുവ താരതിനുമേല്‍ ഉള്ള യുണൈറ്റഡിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.റെഡ് ഡെവിൾസുമായുള്ള ഗാർനാച്ചോയുടെ നിലവിലെ കരാർ 2024 വരെ പ്രവർത്തിക്കുന്നു.അത് കഴിഞ്ഞു നിലവിലെ കരാര്‍ നീട്ടാന്‍ ആകും എങ്കിലും താരത്തിന് പുതുക്കിയ സാലറിയോടെ ഒരു പുതിയ കരാര്‍ നല്കാന് ക്ലബ് തയ്യാറെടുക്കുകയാണ്.ക്ലബിന്റെ ഭാവിയിലെ സ്പോര്‍ട്ടിങ്ങ് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണിത്.