ബാൽദെയും ലോകകപ്പിലേക്ക്; റെക്കോർഡ് കുറിച്ച് ബാർസലോണ.!
ലോകകപ്പിന് വേണ്ടിയുള്ള സ്പാനിഷ് ടീമിലേക്ക് ബാർസയുടെ അലെജാൻഡ്രോ ബാൽദെയ്ക്കും ക്ഷണമെത്തി. പരിക്കേറ്റ ജോസെ ഗായയ്ക്ക് പകരമാണ് ബാൽദെയെ എൻറിക്ക്വെ ഖത്തറിലേക്ക് വിളിക്കുന്നത്. ഇതോടെ ഒരു പുത്തൻ റെക്കോർഡ് കുറിക്കുവാൻ എഫ്സി ബാർസലോണയ്ക്കായി. ലോകകപ്പിൽ ഒരു ക്ലബിൽ നിന്നും ഏറ്റവും കൂടുതൽ താരങ്ങൾ പങ്കെടുക്കുന്നത് ബാർസയിൽ നിന്നാണ്. ബാൽദെയെ കൂടി കൂട്ടുമ്പോൾ 17 താരങ്ങളാണ് ബാർസയിൽ നിന്നും അവരവരുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഖത്തറിലേക്ക് പറന്നിരിക്കുന്നത്.
പെഡ്രി, ഫാറ്റി, ഗാവി, ഡെമ്പെലെ, ടെർ സ്റ്റീഗൻ, അരൗഹോ, എറിക് ഗാർഷ്യ, ബുസ്ക്വെറ്റ്സ്, ടോറസ്, കോണ്ടെ, ആൽബ, ലെവണ്ടോസ്കി, റാഫീഞ്ഞ, ഡിപേയ്, ഡിജോങ്, ക്രിസ്റ്റ്യൻസൺ, ബാൽദെ തുടങ്ങിയവരാണ് ബാർസയിൽ നിന്ന് മാത്രം ലോകകപ്പ് കളിക്കുന്നത്. അങ്ങനെ കൂടുതൽ താരങ്ങൾ ലോകകപ്പ് കളിക്കുവാൻ പോകുന്ന ക്ലബ്ബെന്ന റെക്കോർഡ് ബാർസയ്ക്ക് സ്വന്തമായി.






































