ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി എംബാപ്പെ ; ടീമില്‍ അടിമുടി മാറ്റം വരുത്താന്‍ തീരുമാനിച്ച് മാനെജ്മെന്റ്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ താരം കൈലിയൻ എംബാപ്പെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഈ അടുത്തിടെ പിയേഴ്‌സ് മോർഗനു നല്‍കിയ അഭിമുഖം മൂലം താരത്തിനെ പുറത്താക്കുന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയില്‍ ആണ് യുണൈറ്റഡ് മാനെജ്മെന്റ് നിലവില്‍.
കോച്ച്,താരങ്ങള്‍,മനെജ്മെന്റ് എന്നിങ്ങനെ എല്ലാവരെയും വിമര്‍ശിച്ച റൊണാള്‍ഡോ താന്‍ ആരാധകര്‍ക്ക് ഒപ്പം ആണെന്നും വെളിപ്പെടുത്തി.അതിനാല്‍ ആരാധകരെ ഒന്ന് തണുപ്പിക്കാനും ക്ലബിന്റെ മുഖം അടിമുടി മാറ്റാനും ലക്ഷ്യമിടുന്നതിന്റെ ആദ്യ പടിയായി വലിയ ഒരു സൈനിങ്ങ് നടത്താന്‍ ആണ് യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.ദ മിറർ പറയുന്നതനുസരിച്ച്, എംബാപ്പേ ആണ് ക്ലബ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന താരം .ഈ വർഷമാദ്യം പാർക് ഡെസ് പ്രിൻസസിൽ മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ട താരം നിലവിലെ അസ്വസ്ഥന്‍ ആണ്.അവിടെ നിന്നും മാറാനുള്ള താല്‍പര്യവും അദ്ദേഹം ഈ അടുത്ത് അറിയിച്ചിരുന്നു.അതിനാല്‍ ഈ അവസരം തങ്ങള്‍ക്ക് ലാഭകരമായി വിനിയോഗിക്കാന്‍ ഒരുങ്ങുകയാണ് യുണൈറ്റഡ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.