താരലേലത്തിന് മുന്നോടിയായി വമ്പൻ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസും
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അടിമുടി അഴിച്ചു പണിയുമായി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച സ്ക്വാഡിനെ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കാണ് മുംബൈ കടന്നിരിക്കുന്നതെന്ന് വ്യക്തം. ഫ്രാഞ്ചൈസിയുടെ ലെജന്‍ഡ് കീറോണ്‍ പൊള്ളാര്‍ഡിനെ ഉള്‍പ്പെടെ 13 താരങ്ങളെയാണ് മുംബൈ റിലീസ് ചെയ്തിട്ടുള്ളത്. അതില്‍ അഞ്ച് വിദേശ താരങ്ങളും ഉള്‍പ്പെടുന്നുണ്ട്.
കീറോണ്‍ പൊള്ളാര്‍ഡ്, അന്‍മോല്‍പ്രീത് സിംഗ്, ആര്യന്‍ ജുയാല്‍, ബേസില്‍ തമ്പി, ഡാനിയേല്‍ സാംസ്, ഫാബിയന്‍ അലന്‍, ജയ്ദേവ് ഉനദ്ഘട്ട്, മായങ്ക് മാര്‍ക്കണ്ഡെ, മുരുഗന്‍ അശ്വിന്‍, രാഹുല്‍ ഭുദ്ധി, റിലെ മെറിഡിത്ത്, സഞ്ജയ് യാദവ്, ടൈമല്‍ മില്‍സ് എന്നിവരെയാണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായ മുംബൈ കൈവിട്ടിരിക്കുന്നത്.
അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടിം ഡേവിഡ്, രമൺദീപ് സിംഗ്, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ എന്നിവരെ നിലനിർത്താനും മുംബൈ തീരുമാനിച്ചു. താരലേലത്തില്‍ ഇതോടെ മുംബൈക്ക് 20.55 കോടി ചെലവഴിക്കാനാകും. ആര്‍സിബിയില്‍ നിന്ന് ജേസൺ ബെഹ്‌റൻഡോർഫിനെയും ട്രേഡിലൂടെ മുംബൈ ടീമില്‍ എത്തിച്ചിട്ടുണ്ട്.