ഇടവേളയ്ക്ക് മുമ്പുള്ള അവസാന പോരാട്ടത്തിൽ എസി മിലാൻ ഫിയോറൻ്റീനയെ നേരിടും.!
സീരി എയിലെ ഇടവേളയ്ക്ക് മുമ്പുള്ള അവസാന പോരാട്ടത്തിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ എസി മിലാൻ ഫിയോറൻ്റീനയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30 ന് മിലാൻ്റെ തട്ടകമായ സാൻ സിറോയിൽ വച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ മികച്ച രൂപത്തിലാണ് മിലാൻ മുന്നോട്ട് പോകുന്നത്. കേവലം 2 മത്സരങ്ങൾ മാത്രമേ അവർ ലീഗിൽ പരാജയപ്പെട്ടിട്ടുള്ളു. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 30 പോയിൻ്റുമായി 3ആം സ്ഥാനത്താണ് മിലാൻ്റെ സ്ഥാനം. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ലാസിയോയെ പിന്തള്ളി 2ആം സ്ഥാനത്തേക്ക് കടക്കാൻ മിലാന് കഴിയും. അതേ സമയം ഫിയോറൻ്റീന നിലവിൽ ടേബിളിൽ 10ആം സ്ഥാനത്താണ് ഉള്ളത്. 14 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റാണ് അവരുടെ സമ്പാദ്യം. ഒരു വിജയത്തോടെ ലോകകപ്പിനായി പിരിയാൻ മിലാന് കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം