ഓസ്‌ട്രേലിയൻ പേസ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫിനെ ടീമിലെത്തിച്ച് മുംബൈ
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) ഭാഗമായ ഓസ്‌ട്രേലിയൻ പേസ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫിനെ 2023 സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറി. ഈ വർഷമാദ്യം നടന്ന മെഗാ ലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ആർസിബി താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ജോഷ് ഹേസിൽവുഡും ഡേവിഡ് വില്ലിയുമായിരുന്നു ആദ്യ ഇലവനിൽ എല്ലാ മത്സരത്തിലും ഇടംപിടിച്ചിരുന്നത്.
ആയതിനാൽ ബെഹ്‌റൻഡോർഫിന് ഒരു മത്സരത്തിൽ പോലും റോയൽ ചലഞ്ചേഴ്‌സിന്റെ കുപ്പായത്തിൽ മൈതാനത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഡിസംബർ 23 ന് കൊച്ചിയിൽ നടക്കാനിരിക്കുന്ന ലേലത്തിൽ വിശ്വസനീയമായ ഒരു പേസറെ കൂടി ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ഓസ്‌ട്രേലിയൻ പേസ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫിനെ മുംബൈക്ക് വിട്ടു നൽകിയത്.
ചെന്നൈ സൂപ്പർ കിംഗ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും പ്രതിനിധീകരിച്ച് ഇതിനു മുമ്പ് ബെഹ്‌റൻഡോർഫ് ഐപിഎല്ലിൽ കളിച്ചിട്ടുമുണ്ട്. അഞ്ച് ഐപിഎൽ മത്സരങ്ങളാണ് താരം പ്രതിനിധീകരിച്ചിരിക്കുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റ് വീഴ്ത്താനും ഓസീസ് താരത്തിനായിട്ടുണ്ട്.