റയല്‍ മാഡ്രിഡിന്റെ ഭാവി യുവ താരത്തെ ഹൈജാക്ക് ചെയ്യാന്‍ ചെല്‍സിയുടെ ശ്രമം
പാൽമിറാസ് താരം എൻഡ്രിക്കിന്റെ സൈനിങ്ങ് നേടുന്നതിന് വേണ്ടി താരത്തിന്റെ കുടുംബത്തെ ചെൽസി ക്ലബ്ബിന്റെ പരിശീലന ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു. ബ്രസീലിയന്‍ യുവ താരത്തിനു വേണ്ടി റയല്‍ മാഡ്രിഡ്,പിഎസ്ജി,ബാഴ്സലോണ എന്നിവരും വിപണിയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്.ഈ വര്‍ഷത്തില്‍ താരത്തിന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറാൻ എൻഡ്രിക്കിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ, ബ്രസീലിയൻ കുടുംബത്തിന് ചെൽസി അവരുടെ കോബാം പരിശീലന ഗ്രൗണ്ടിൽ ഒരു വിരുന്ന് നല്‍കിയതായി സ്കൈ സ്പോർട്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.എൻഡ്രിക്കും അദ്ദേഹത്തിന്റെ പിതാവ് ഡഗ്ലസ് സൂസയും ആണ് ചെല്‍സിയിലേക്ക് വന്നിരുന്നത്.അവിടെ വെച്ച് ചെല്‍സി ക്യാപ്റ്റന്‍ തിയഗോ സില്‍വയേ യുവ താരം പരിചയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.2024 ജൂലൈയിൽ എൻഡ്രിക്ക് 18 വയസ്സ് തികയുകയാണ്.അപ്പോള്‍ താരത്തിനു ഏതു ടീമിലേക്ക് പോകണം എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശമുണ്ട്.നിലവിലെ റിപ്പോര്‍ട്ട് പ്രകാരം താരത്തിനെ സൈന്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍ റയല്‍ മാഡ്രിഡിന് ആണ്.






































