ഒരേതരക്കാർ തമ്മിലുള്ള പോരാട്ടം; പ്രീമിയർലീഗിൽ ലെസ്റ്ററും വെസ്റ്റ്ഹാമും നേർക്കുനേർ.!
ഇംഗ്ലീഷ് പ്രീമിയർലീഗിൽ തുല്യബലക്കാർ തമ്മിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന മത്സരത്തിൽ വെസ്റ്റ്ഹാമും, ലെസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. വെസ്റ്റ്ഹാമാണ് ഈയൊരു മത്സരത്തിന് ആതിഥേയത്വം വഹിക്കുക. ബലാബലത്തിൽ ഇരുടീമുകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നുംതന്നെയില്ല. 14 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റാണ് ഇരുടീമുകളുടെയും സമ്പാദ്യം. ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കൊണ്ടുമാത്രം ലെസ്റ്റർ 14 ആം സ്ഥാനത്തും. വെസ്റ്റ്ഹാം 15ആം സ്ഥാനത്തുമാണ്. ലോകകപ്പ് ബ്രേക്ക് വിജയത്തോടെ അവസാനിപ്പിക്കാൻ ആകും ഇരുടീമുകളും ശ്രമിക്കുക. അവസാനം നടന്ന തങ്ങളുടെ 2 മത്സരങ്ങളിലും വിജയിക്കാൻ ലെസ്റ്ററിന് സാധിച്ചിരുന്നു.
അതേസമയം വെസ്റ്റ്ഹാം തുടർച്ചയായി 2 മത്സരങ്ങൾ പരജയപ്പെട്ടുകൊണ്ടാണ് വരുന്നത്. കരബാവോ കപ്പിൽ നിന്നും അവർ പുറത്താക്കുകയും ചെയ്തു. എന്തുതന്നെയായാലും ഇന്നൊരു വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.