EPL 2022 European Football Foot Ball Top News

അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂൾ; പുതിയ കോച്ചിന് കീഴിൽ സതാംപ്ടൺ.!

November 12, 2022

author:

അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂൾ; പുതിയ കോച്ചിന് കീഴിൽ സതാംപ്ടൺ.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലോപ്പും പിള്ളേരും ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് ആരംഭിക്കുന്ന മത്സരത്തിൽ സതാംപ്ടൺ ആണ് എതിരാളികൾ. ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. എന്തായാലും ഈയൊരു മത്സരത്തിന് ശേഷം എല്ലാവരും അവരവരുടെ ദേശീയ ടീം ക്യാമ്പിലേക്ക് മടങ്ങും. ആ ഒരു മടക്കം വിജയത്തോടെയാക്കാൻ ആകും ലിവർപൂൾ ശ്രിക്കുക. മാത്രമല്ല സ്വന്തം കാണികൾക്ക് മുന്നിൽ ഇനിയും ഒരു തോൽവി കൂടി അഭിമുഖീകരിക്കാൻ അവർ ഒട്ടും ആഗ്രഹിക്കില്ല.

മറുവശത്ത് പുതിയ മാനേജറുടെ കീഴിലാണ് സതാംപ്ടണിൻ്റെ വരവ്. മുൻ മാനേജർ ആയിരുന്ന ഓസ്ട്രിയക്കാരൻ റാൾഫ് ഹസൻഹുട്ടിനെ അവർ പുറത്താക്കിയിരുന്നു. നിലവിൽ നഥാൻ ജോൺസിനെയാണ് പുതിയ പരിശീലകൻ ആയി ചുമതല ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയത്തോടെ പുതിയ യാത്രക്ക് തുടക്കം കുറിക്കുവാൻ ആകും ജോൺസും സംഘവും ശ്രമിക്കുക. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് നേടിയ ലിവർപൂൾ 8ആം സ്ഥാനത്താണ് ഉള്ളത്. അതുകൊണ്ടു തന്നെ അവർക്ക് സ്ഥാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. മറുവശത്ത് സതാംപ്ടൺ 14 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി 18ആം സ്ഥാനത്താണ്. അവർക്ക് തരംതാഴ്‌ത്തൽ ഭീഷണി ഒഴിവാക്കാൻ വിജയം ആവശ്യമാണ്. അതുകൊണ്ടു തന്നെ മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment