ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ.!
വരുന്ന നവംബർ 20നാണ് ഖത്തറിൽ വെച്ച് 2022 ലോകകപ്പിന് കിക്കോഫ് ആകുക. ഇപ്പോഴിതാ ബ്രസീൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അല്പം മുമ്പാണ് ടിറ്റെ 26 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂപ്പർ താരങ്ങളാൽ സമ്പന്നമായൊരു ടീം എന്നുതന്നെ പറയാം. ആസ്റ്റൺ വില്ലയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ഫിലിപ്പെ കുട്ടീഞ്ഞോയാണ് സ്ക്വാഡിലെ പ്രധാന അഭാവങ്ങളിൽ ഒന്ന്. താരം നിലവിൽ പരിക്കേറ്റ് വിശ്രമത്തിലാണ്. അതിനാലാണ് ലോകകപ്പിനുള്ള ടീമിൽ ഇടംനേടാൻ താരത്തിന് കഴിയാതെ പോയത്.
എന്തായാലും നമുക്ക് ഈയൊരു ടീമിനെ ഒന്നു പരിശോധിക്കാം;
Brasil Squad for Qatar WorldCup 2022
Goal Keepers: Alisson, Ederson, Weverton;
Defence: Dani Alves, Danilo, Alex Sandro, Alex Telles, Bremer, Militão, Marquinhos, Thiago Silva;
Midfield: Casemiro, Everton Ribeiro, Bruno Guimarães, Fabinho, Fred, Lucas Paquetá;
Forward: Antony, Gabriel Jesus, Gabriel Martinelli, Neymar, Pedro, Raphinha, Rodrigo, Richarlison, Vinicius Junior.
ഇതാണ് ഇത്തവണ ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്ന ബ്രസീലിൻ്റെ ലോകകപ്പ് സ്ക്വാഡ്. ഇതിലും വലിയ സ്ക്വാഡ് മറ്റൊരു ടീമിന് ഉണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം മുട്ടി പോകും. 26 പേരിൽ ഭൂരിഭാഗവും ടോപ് 5 യൂറോപ്യൻ ലീഗുകളിൽ കളിച്ചുതെളിഞ്ഞ താരങ്ങൾ. കുട്ടീഞ്ഞോയുടെ അഭാവം മാത്രമാണ് നിലവിൽ ടീമിൽ ഉള്ളത്. എന്നാൽ ആ ഒരു വിടവ് നികത്താൻ പോന്ന താരങ്ങൾ വേറെയുമുള്ളതിനാൽ അതൊരു കുറവായി തോന്നുകയില്ല. നായകനായി മുന്നിൽ നിന്ന് നയിക്കാൻ നെയ്മറും, ഡിഫൻസിനെ നയിക്കാൻ തിയാഗോ സിൽവയും, മിഡ്ഫീൽഡ് നിയന്ത്രിക്കാൻ കാസെമിറോയും, ഗോൾ വലയത്തിനു കാവലാളായി അലിസണും എഡേർസണും എല്ലാം ഉള്ളപ്പോൾ ഇത്തവണ അല്ലാതെ ഇനി എപ്പോൾ ആണ് കപ്പ് അടിക്കാൻ കഴിയുക. എന്തായാലും 2002 ന് ശേഷം ലോകകപ്പുമായി ബ്രസീലിൽ പറന്നിറങ്ങുന്നതും സ്വപ്നം കണ്ടാവും ടിറ്റെയും സംഘവും ഖത്തറിലേക്ക് തിരിക്കുക. നവംബർ 14 ന് ആയിരിക്കും ബ്രസീൽ ടീം ലോകകപ്പിനായി ഖത്തറിൽ എത്തുക. എന്തായാലും താരനിബിഡമായ ഈയൊരു ടീമിനെ വെച്ച് ബ്രസീലിനെ കിരീടം ചൂടിക്കുവാൻ ടിറ്റെയ്ക്ക് സാധിക്കട്ടെ എന്നു നമുക്ക് ആശംസിക്കാം.