ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചു പ്രമുഖ മുൻതാരങ്ങൾ
ലോകകപ്പിനു ശേഷം രവി ശാസ്ത്രിയുടെയും ബാക്കി പരിശീലകരുടെയും കാലാവധി കഴിഞ്ഞതോടെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചത്.ഇപ്പോൾ പ്രമുഖരായ ഒട്ടേറെ മുൻ താരങ്ങൾ ആണ് പരിശീലക സ്ഥാനത്തേക്കു അപേക്ഷിച്ചിട്ടുള്ളത്.മഹേള ജയവർധന മുതൽ ഇന്ത്യൻ സൂപ്പർ താരം വിരേന്ദർ സെവാഗ് വരെ അപേക്ഷ വെച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ഈ മാസം 30 വരെയാണ് അപേക്ഷക്കുള്ള അവസാന തീയതി.രവിശാസ്ത്രി അടക്കമുള്ള പരിശീലകരുടെ കലാവാധി കഴിഞ്ഞെങ്കിലും വെസ്റ്റ് ഇൻഡീസ് പാരമ്പരകൂടെ കളിച്ച ശേഷമാകും സ്ഥാനമൊഴിയുക.പരിശീലക സ്ഥാനത്തേക്ക് ശാസ്ത്രി തന്നെ വരുമോ അതോ പുതിയ പരിശീലകരെ തേടുമോ എന്നതാണ് ഇപ്പോൾ ആരാധകരുടെ ആകാംഷ.

2011 ലോകകപ്പ് ഇന്ത്യക്ക് നേടി കൊടുത്ത ഗാരി കിർസ്റ്റൻ,ശ്രീലങ്കൻ മുൻ ക്യാപ്റ്റനും,മുംബൈ ഇന്ത്യൻസ് പരിശീലകനും ആയ മഹേള ജയവർധന,ഓസ്ട്രേലിയൻ മുൻ താരം ടോം മൂടി, ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സെവാഗ് എന്നിവരാണ് ഇപ്പോൾ അപേക്ഷ നൽകിയിട്ടുള്ളത്.ശാസ്ത്രിയും അപേക്ഷ നൽകി.പരിശീലകനാകാനുള്ള യോഗ്യത 60 വയസിൽ താഴെയും, 50 ഏകദിനങ്ങളിലും 30 ടെസ്റ്റ് മത്സരങ്ങളിലും കളിചിട്ടുണ്ടാകണം എന്നതാണ്.ഇതിൽ പരിശീലകനായി മുൻപ് പ്രവർത്തിച്ചിട്ടില്ലാത്തത് സെവാഗ് മാത്രമാണ്.അദ്ദേഹം മുൻപ് കിങ്സ് ലവൻ പഞ്ചാബിന്റെ ഉപദേഷ്ടകനായി പ്രവർത്തിച്ചിട്ടുണ്ട് എന്നത് തിരിച്ചടിയാണ്.






































