ആവേശം ഉണര്‍ത്തി ലിവര്‍പൂള്‍ – ടോട്ടന്‍ഹാം പോരാട്ടം
പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാം ഹോട്സ്പറും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തു മണിക്ക് ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ലീഗില്‍ മൂന്നാം സ്ഥാനത് ആണ് ടോട്ടന്‍ഹാം എങ്കില്‍ കഴിഞ്ഞ അഞ്ച് ലീഗ് മത്സരത്തില്‍ നിന്ന് രണ്ടു ജയം മാത്രം നേടിയിട്ടുള്ള ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത് ആണ്.
ഈ സീസണിൽ ലിവര്‍പൂള്‍ ഒരു പ്രശ്നം നേരിടുന്നു എങ്കില്‍ അത് സ്ഥിരതയിലായ്മയാണ്.മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ഇറ്റാലിയൻ ലീഗ് ടോപ്പര്‍ ആയ നാപോളി എന്നീ ടീമുകളെ തോല്‍പ്പിച്ച ഒരേയൊരു ടീം ആണ് ലിവര്‍പൂള്‍.എന്നാല്‍ അവര്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനോടും ലീഡ്സ് യുണൈറ്റഡിനോടും തുടർച്ചയായി തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.തുടര്‍ച്ചയായി മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നുണ്ട് എങ്കിലും ഡാര്വിന് നൂനസ്,ഫിര്‍മീഞ്ഞോ എന്നിവര്‍ അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നത് ലിവര്‍പൂളിനെ ആശങ്കയില്‍ ആഴ്ത്തുന്നു.കോണ്ടെയുടെ കീഴില്‍ മികച്ച രീതിയില്‍ സീസണ് തുടക്കം കുറിച്ച ടോട്ടന്‍ഹാമിന് ഫോം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യം ആയിരിക്കുന്നു.യുണൈറ്റഡ്,ചെല്‍സി,ലിവര്പ്പോള് എന്നീ ടീമുകള്‍ വേള്‍ഡ് കപ്പിന് ശേഷം തിരികെ ഫോമിലേക്ക് ഉയര്‍ന്നാല്‍ ടോപ് ഫോറില്‍ നിലനില്ക്കുക എന്നത് വളരെ ബുദ്ധിമുട്ടായ സാഹചര്യം ആയിരിക്കും.കൂടാതെ ഈ ജനുവരിയില്‍ വലിയ ഒരു ബഡ്ജറ്റ് ട്രാന്‍സ്ഫര്‍ വിന്‍ഡോയും ടോട്ടന്‍ഹാം പ്ലാന്‍ ചെയ്യുന്നുണ്ട്.അതിനാല്‍ ജനുവരി വരെ ഫോം നിലനിര്‍ത്താന്‍ ആയാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള ടോട്ടന്‍ഹാമിന്റെ സാധ്യത വളരെയേറെ വര്‍ധിക്കും.






































