ആസ്ട്ടന്‍ വില്ലയെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ യുണൈറ്റഡ്
ആസ്റ്റൺ വില്ലയെ നേരിടാൻ ഞായറാഴ്ച പ്രീമിയർ ലീഗിലെ വില്ല പാർക്കിലേക്ക് പോകുമ്പോൾ തുടര്‍ച്ചയായ നാലാം വിജയം എന്ന ലക്ഷ്യം നിറവേറ്റാന്‍ ഒരുങ്ങി യുണൈറ്റഡ്.റെഡ് ഡെവിൾസ് നിലവിൽ 23 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്, നാലാം സ്ഥാനത്തുള്ള ന്യൂകാസിൽ യുണൈറ്റഡ് ഒരു പോയിന്റിന് പിന്നിൽ.സീസണില്‍ നിരാശാജനകമായ തുടക്കം കാഴ്ച്ചവെച്ച വില്ല തരംതാഴ്ത്തൽ സോണിന് ഒരു സ്ഥാനം മാത്രം മുകളില്‍ പതിനേഴാം സ്ഥാനത് ആണ്.
വില്ലയ്ക്കെതിരേ കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി നേരിട്ടിരുന്നു യുണൈറ്റഡ്.എന്നാല്‍ അകാലത്തെ ടീമില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് യുണൈറ്റഡ്.പുതിയ ഹെഡ് കോച്ച് എറിക് ടെൻ ഹാഗിന്റെ നേതൃത്വത്തില്‍ പതിയെ ഫോമിലേക്ക് ഇരച്ചു കയറുന്നുണ്ട് റെഡ് ഡെവിള്‍സ്.കരുത്തര്‍ ആയ ലിവര്‍പൂള്‍, ആഴ്സണല്‍, ടോട്ടന്‍ഹാം എന്നിവരെ തോല്‍പ്പിക്കുകയും ചെല്‍സിയെ ഇഞ്ചുറി ടൈമില്‍ സമനിലയില്‍ തളച്ചിടുകയും ചെയ്ത യുണൈറ്റഡ് വര്‍ധിച്ച ആത്മവിശ്വാസത്തോടെ ആണ് മത്സരത്തിനു ഇറങ്ങുന്നത്.






































