ഈ കാമ്പിന്റെ കഴമ്പ് ഇന്ന് അറിയാം !!
പെപ്പിന്റെ സിറ്റിയുടെ ഒപ്പം പിടിക്കുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല എന്ന് ആഴ്സണലിന് ഇപ്പൊ മനസിലായി കാണും. സീസൺ തന്നെ നിർണയിച്ചേക്കാവുന്ന മത്സരത്തിന് അവർ ഇന്ന് ഇറങ്ങുകയാണ്. സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെ. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 5.30 നു.
പുതിയ കോച്ചിന്റെ കീഴിൽ ആയതിനാൽ ചെൽസി ടീം സെറ്റ് ആയിട്ടില്ല. മാത്രമല്ല രണ്ടു ഡിഫെൻഡേഴ്സിനെ വാങ്ങിയിട്ടും, പ്രതിരോധം ഗോളുകൾ വഴങ്ങുന്നു. ആഴ്സണൽ ആകട്ടെ 12 മത്സരങ്ങളിൽ 10 വിജയവുമായി ലീഗിൽ രണ്ടാം സ്ഥാനത്തും.ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ ഒരു കളി കുറച്ചാണ് കളിച്ചിരിക്കുന്നതും. യാത്രയിൽ, ലിവർപൂൾ, ടോട്ടൻഹാം എന്നിവരെ ആവേശത്തോടെ മറികടക്കുകയും ചെയ്തു.
എന്നാൽ മേൽ പറഞ്ഞ രണ്ടു വിജയങ്ങളും എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആയിരുന്നു. ഓൾഡ് ട്രാഫൊർഡിൽ പോയപ്പോൾ മാൻ യുണൈറ്റഡ് ആഴ്സണലിന്റെ കുറച്ചിലുകൾ നന്നായി വെളിവാക്കുകയുണ്ടായി. അതിന് ശേഷം മറ്റൊരു കടുപ്പമുള്ള എവേയ് മത്സരം ഇതാണ്. പക്ഷെ ജയിച്ചാൽ ടീമിന് ഉണ്ടാകാൻ പോകുന്ന ആത്മവിശ്വാസം ചെറുതാകില്ല. ഇപ്പോൾ തന്നെ നല്ല കെട്ടുറപ്പുള്ള ടീം ആയി ആർട്ടറ്റാ അവരെ മാറ്റി കഴിഞ്ഞിരിക്കുന്നു. ഡിസംബർ ട്രാൻസ്ഫർ ജാലകത്തിൽ നല്ല കുറച്ചു കളിക്കാരെ എത്തിക്കാനും പദ്ധതി ഉണ്ട്. അങ്ങനെ എങ്കിൽ 2015 – 16 ലെ ലെസ്റ്ററിന്റെ പ്രകടനം ആഴ്സണൽ കാഴ്ച വെച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം ഇത് ഫുട്ബോൾ ആണ്. പക്ഷെ ഇന്ന് നിർണായകം.
ആഴ്സണലിന്റെ പ്രതിരോധം ശക്തമാണ്. സലീബ – ബെൻ വൈറ്റ് നയിക്കുന്ന സഖ്യം ടീമിനെ തന്നെ അടിമുടി മാറ്റി മറിച്ചിരിക്കുന്നു. പാർട്ടി – ക്ഷാക്ക എന്നിവർ മധ്യനിരയും സുശക്തമാക്കി. പക്ഷെ ഗബ്രിയേൽ ജെസുസ് ഗോളുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. അത് കൊണ്ട്, കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഗോളുകളുടെ ഒഴുക്ക് തടസപ്പെട്ടു. ഇവിടുത്തെ സത്യാവസ്ഥ എന്തെന്നാൽ, സമനില പോലും കൂടുതൽ സമ്മർദ്ദത്തിൽ ആക്കുക ആഴ്സനലിനെ ആണ്. കാരണം ഗോൾ വ്യത്യാസത്തിൽ, സിറ്റി ലീഗ് ലീഡ് ചെയ്യും എങ്കിൽ. ആയതിനാൽ ഈ സമ്മർദ്ദം മറികടക്കാൻ ഗോളുകൾക്ക് മാത്രമേ കഴിയൂ.
പ്രീമിയർ ലീഗ് നേടുക എന്നാൽ മെന്റാലിറ്റി നിർണായകമാണ്. ആഴ്സണൽ ലീഗ് നേടുമോ എന്ന് അവർ തന്നെ തീരുമാനിക്കണം. മെന്റാലിറ്റി ഉണ്ടോ എന്ന് നമുക്ക് നോക്കി കാണാന്നെ….