European Football Foot Ball Top News

വിരമിക്കുവാൻ ഒരുങ്ങി ജെറാർഡ് പിക്കെ; ശനിയാഴ്ചത്തേത് അവസാന മത്സരം.!

November 4, 2022

author:

വിരമിക്കുവാൻ ഒരുങ്ങി ജെറാർഡ് പിക്കെ; ശനിയാഴ്ചത്തേത് അവസാന മത്സരം.!

സ്പാനിഷ് താരം ജെറാർഡ് പിക്കേ തൻ്റെ കരിയർ അവസാനിപ്പക്കാൻ ഒരുങ്ങുന്നു. മണിക്കൂറുകൾ മുൻപാണ് താരം ഔദ്യോഗികമായി വിരമിക്കുവാൻ പോകുന്ന വിവരം പുറംലോകമറിഞ്ഞത്. വരുന്ന ശനിയാഴ്ച ബാർസലോണയുടെ അൽമേരിയയ്ക്കെതിരെ നടക്കുന്ന മത്സരം തൻ്റെ കരിയറിലെ അവസാന മത്സരം ആയിരിക്കുമെന്ന് താരം അറിയിച്ചു. അതിന് ശേഷം പിക്കെ ബാർസയുടെ പടിയിറങ്ങും. നിലവിൽ ക്ലബുമായുള്ള കരാർ റദ്ദ് ചെയ്തുകൊണ്ടാണ് താരം പോകുക. 35 വയസുകാരൻ ആയ താരം 2004 ലാണ് തൻ്റെ സീനിയർ കരിയർ ആരംഭിക്കുന്നത്. ആദ്യം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്ന താരം 2008ലാണ് ബാർസയിലേക്ക് എത്തുന്നത്. സ്പെയിൻ നാഷണൽ ടീമിന് വേണ്ടി ലോകകപ്പിൽ മുത്തമിട്ടപ്പോൾ ക്ലബ് കരിയറിൽ 8 ലീഗ് കിരീടം, 4 ചാമ്പ്യൻസ് ലീഗ്, ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 3 ക്ലബ് വേൾഡ്കപ്പ്, 3 സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്.

സ്പെയിൻ നാഷണൽ ടീമിന് വേണ്ടി 102 മത്സരങ്ങൾ കളിച്ച പിക്കെ 5 ഗോളുകളും സ്വന്തമാക്കി. ബാഴ്സയ്ക്കായി 396 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്. അത്രയും മത്സരങ്ങളിൽ നിന്നും 29 ഗോളുകൾ നേടുവാനും താരത്തിന് കഴിഞ്ഞു. ശനിയാഴ്ചയ്ക്ക് ശേഷം ജെറാർഡ് പിക്കെ എന്ന സെൻ്റർ ബാക്ക് താരം ബാർസ നിരയിൽ ഉണ്ടാകില്ല. ഒരുപാട് നല്ല നിമിഷങ്ങൾ ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ചുകൊണ്ട് അയാളും പടിയിറങ്ങുകയാണ്.

Leave a comment