പരിശീലന സെഷനുകളില്‍ ഉജ്വല ഫോം , മത്സരങ്ങളില്‍ കാലിടറുന്നു ;റഫീഞ്ഞ ബാഴ്സയെ ആശയകുഴപ്പത്തില്‍ ആഴ്ത്തുന്നു
നൂറു കൂട്ടം തലവേദനകള്‍ കൊണ്ടുനടക്കുന്ന ബാഴ്സ ബോര്‍ഡിന് ഇതാ ഇപ്പോള്‍ ഒരു പുതിയ തലവേദന.പരിശീലനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും എന്നാല്‍ മത്സരങ്ങളില്‍ പിച്ചില്‍ വളരെ മോശമായി പന്ത് തട്ടുകയും ചെയ്യുന്ന ബ്രസീലിയന്‍ താരം റഫീഞ്ഞ ബാഴ്സ പരിശീലകര്‍,ടീമിന്റെ ടെക്നിക്കല്‍ സ്റ്റാഫ് എന്നിവരെ ആശയകുഴപ്പത്തില്‍ ആക്കുന്നു.
പരിശീലന സെഷനുകളില്‍ താരം വളരെ വേഗത്തില്‍ കളി പഠിച്ചെടുക്കുന്നുണ്ട്.എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഉസ്മാന്‍ ഡെംബെലെയേ പോലെ ഒരു മാന്‍ ഓഫ് ദി മാച്ച് പ്രകടനം ബ്രസീലിയന്‍ താരം പുറത്തെടുത്തിട്ടില്ല.താരത്തിന് അതിനുള്ള പ്രതിഭയുണ്ടെന്ന് ക്ലബും വിശ്വസിക്കുന്നു.ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് 52.2 മില്യൺ പൗണ്ടിന് റഫിഞ്ഞ ഈ വേനൽക്കാല ട്രാന്‍സ്ഫറില്‍ ആണ് ക്യാമ്പ് നൗവിലേക്ക് മാറിയത്.ഇതുവരെയുള്ള 15 മത്സരങ്ങളിൽ ഒരു തവണ മാത്രം സ്കോർ ചെയ്ത താരം രണ്ടു അസ്സിസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്.എന്തായാലും താരത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കാന്‍ ആണ് മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.