ബയേൺ മ്യൂണിക്കിന്റെ ബെഞ്ചമിൻ പവാർഡിനായി ബാഴ്സലോണ രംഗത്ത്
ബയേൺ മ്യൂണിച്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്..റൈറ്റ്-ബാക്ക് ,സെന്റർ-ബാക്ക് ആയി കളിക്കാന്‍ കഴിയുന്ന പവാര്‍ഡിന് ബാഴ്സ നേരിടുന്ന റൈറ്റ് വിംഗ് ബാക്ക് പ്രശ്നം നികത്താന്‍ കഴിയുമെന്ന് മാനെജ്മെന്റ് കരുതുന്നു.വേനൽക്കാലത്ത് ഹെക്ടർ ബെല്ലറിനെ സൈന്‍ ചെയ്തിട്ടും താരം അവസരത്തിനൊത്ത് ഉയരുന്നില്ല.
പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഉൾപ്പെടെ യൂറോപ്പിലുടനീളമുള്ള നിരവധി ക്ലബ്ബുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.താരം ബയേണ്‍ മാനേജ്മെന്റുമായി ഇപ്പോള്‍ അത്ര രസത്തില്‍ അല്ല.അതിനാല്‍ ഈ അവസരം മുതലാക്കാന്‍ ആണ് ബാഴ്സ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. മാൻ യുണൈറ്റഡിന്റെ ഡിയോഗോ ദാലോട്ടിനെയും ബാഴ്സലോണ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി കരുതുന്നുണ്ട്.ഇരുവരില്‍ ഒരാളെ എന്തായാലും ഈ സമ്മറില്‍ സൈന്‍ ചെയ്യുക എന്നത് ആണ് ബാഴ്സയുടെ ലക്ഷ്യം.