ഡാനി ഓൾമോയുടെ പ്രൊഫൈലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് താല്‍പര്യം എന്ന് റിപ്പോര്‍ട്ട്
ആർബി ലെപ്സിഗ് മിഡ്ഫീൽഡർ ഡാനി ഓൾമോയേ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന നിരവധി യൂറോപ്യൻ ക്ലബ്ബുകളിൽ മാഞ്ചസ്റ്റർ സിറ്റിയും ഉൾപ്പെടുന്നു.2020 ജനുവരിയിൽ ബുണ്ടസ്‌ലിഗ ടീമിൽ ചേർന്നതിന് ശേഷം 102 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 21 അസിസ്റ്റുകളും ഓൾമോ നേടിയിട്ടുണ്ട്.നിലവിൽ 2024 ജൂൺ വരെ ഓൾമോ കരാറില്‍ തുടരുന്നു എങ്കിലും സമ്മറില്‍ താരം ടീം വിടാന്‍ ആഗ്രഹിക്കുന്നു.
ബെർണാഡോ സിൽവയുടെ സിറ്റിയില്‍ തുടരണോ എന്നുള്ള തീരുമാനം ആയിരിക്കും ഓള്‍മോയുടെ സിറ്റി ഭാവി നിശ്ചയിക്കുക.ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്,യുണൈറ്റഡ് എന്നിവരെല്ലാം താരത്തിനെ നിരീക്ഷിച്ച് വരുന്നുണ്ട്.മുന്‍ ലാമാസിയ താരമായ അദ്ദേഹം ബാഴ്സലോണയില്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ ആണ് ക്ലബ് വിട്ടത്.താരത്തിനെ കൊണ്ടുവരാന്‍ മുന്‍ പ്രസിഡന്റ് ആയ ബാര്‍തോമ്യുവിനു കീഴില്‍ ബാഴ്സ മാനെജ്മെന്റ് നീക്കം നടത്തിയിരുന്നു.