അത്ലറ്റിക്കോയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; മത്സരം ലെവർകൂസനെതിരെ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് ബയേർ ലെവർകൂസനെ നേരിടും. അത്ലറ്റിക്കോയെ സമ്പന്ധിച്ചിടത്തോളം ഇന്നവർക്ക് അഗ്നിപരീക്ഷയാണ്. നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കാൻ ഇന്ന് സിമിയോണിക്കും ടീമിനും വിജയം അനിവാര്യമാണ്. നിലവിൽ 4 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റാണ് അവരുടെ സമ്പാദ്യം. ക്ലബ് ബ്രുഗ്ഗേയ്ക്കും, പോർട്ടോയ്ക്കും പിന്നിൽ 3ആം സ്ഥാനത്താണ് അത്ലറ്റിക്കോ. 4 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റ് മാത്രമുള്ള ലെവർകൂസൻ അവസാന സ്ഥാനത്താണ്. ഇരു ടീമുകളും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് ലെവർകൂസനാണ് വിജയിച്ചത്. ഈയൊരു നാണക്കേട് കൂടി സിമിയോണിക്കും സംഘത്തിനും കഴുകി കളയേണ്ടതുണ്ട്.
ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് അത്ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തുവാൻ അത്ലറ്റിക്കോ രണ്ടും കൽപ്പിച്ച് ഇറങ്ങുമ്പോൾ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.