പ്രോ കബഡി ലീഗ് 2019 : ഇന്ന് ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് ബെംഗളൂരു ബുൾസിനി നേരിടും
ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗ് ഏഴാം സീസണിലെ രണ്ടാം ദിവസമായ ഇന്ന് ആദ്യ മത്സരത്തിൽ ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് ബെംഗളൂരു ബുൾസിനി നേരിടും. രാത്രി 7:30 ആണ് മത്സരം ആരംഭിക്കുന്നത്. ആറാം സീസണിലെ ജേതാക്കളും, രണ്ടാം സ്ഥാനക്കാരും തമ്മിലാണ് ഇന്ന് മത്സരം നടക്കുന്നത്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു ബുൾസ് പട്ന പൈറേറ്റ്സിനി തോൽപ്പിച്ചിരുന്നു. ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. സീസൺ ഏഴിലെ ആദ്യ മത്സരം ജയിക്കാൻ ഉള്ള ശ്രമത്തിലാകും ഇന്ന് ഗുജറാത്ത് ഫോർച്യൂൺജയൻറ്സ് ഇറങ്ങുന്നത്.
ഇതിന് മുമ്പ് ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ ബെംഗളൂരു ബുൾസം, ഒരു തവണ ഗുജറാത്ത് ഫോർച്യൂൺജയൻറ്സും ജയിച്ചിരുന്നു. ഒരു മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഗുജറാത്ത് ഫോർച്യൂൺജയൻറ്സിനെ നയിക്കുന്നത് സുനിൽ കുമാർ ആണ്. കഴിഞ്ഞ രണ്ട് സീസണിലും ഫൈനൽ വരെ എത്തിയ ഗുജറാത്ത് ഇത്തവണ വിവോ പ്രോ കബഡി കിരീടം നേടാൻ ആയിരിക്കും ശ്രമിക്കുക. എന്നാൽ കഴിഞ്ഞ സീസണിലെ വിജയികളായ ബംഗളുരു ഇത്തവണയും കിരീടം നിലനിർത്താൻ ആയിരിക്കും ശ്രമിക്കുക. ഈ സീസണിലെ ആദ്യ മത്സരത്തിലെ വിജയം അവർക്ക് ആത്മവിശ്വം കൂട്ടിയിട്ടുണ്ട്.