വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഐസിസി പ്രഖ്യാപിച്ചു. ലോകകപ്പ് മത്സരങ്ങൾക്കിടെ പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ മടങ്ങിയെത്തിയത് ഇന്ത്യൻ ടീമിന് ആശ്വാസമാണ്. മുന്‍ നായകന്‍ ധോണി പര്യടനത്തിൽ നിന്നും സ്വയം പിന്മാറിയതോടെ ഋഷഭ് പന്തിനാണ് ഏകദിനത്തിലും ടി20യിലും വിക്കറ്റ് കീപ്പര്‍ സ്ഥാനം. ടെസ്റ്റ് ടീമില്‍ പന്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ഇടം പിടിച്ചിട്ടുണ്ട്. ബുംറയും, വിരാട് കോഹ്‌ലി പര്യടനത്തിന് ഉണ്ടാക്കും. അതേ സമയം, ഹാർദിക് പാണ്ഡ്യയ്ക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും ഇടം നേടിയിട്ടുണ്ട്. ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് ടീമിലുണ്ട്. രണ്ട് ടെസ്റ്റുകളാണ് ഇത്തവണ പരമ്പരയിലുള്ളത്.
വെസ്റ്റിഡീസ് പര്യടനത്തിനുള്ള ടീം അംഗങ്ങൾ ആരൊക്കെ എന്ന് കാണാം: വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.