ഗ്രീസ്മാന്‍റെ വിഷയത്തില്‍ ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും നടത്തിയ ചര്‍ച്ച ഫലം കാണുന്നു
അന്റോയിൻ ഗ്രീസ്മാനെ അത്‌ലറ്റിക്കോ മാഡ്രിഡിന് വിൽക്കാനുള്ള ചർച്ച പുതിയ വഴിത്തിരുവുകളില്‍ എത്തിയിരിക്കുന്നു.ബാഴ്‌സലോണയിൽ നിന്നും അത്ലറ്റിക്കോയിലേക്ക് ലോണില്‍ എത്തിയ താരം ഇപ്പോള്‍ അറുപതു മിനുട്ടിന് ശേഷം മാത്രമേ കളിക്കാന്‍ ഇറങ്ങുന്നുള്ളൂ.കൂടുതല്‍ സമയം താരത്തിനെ കളിക്കാന്‍ ഇറക്കിയാല്‍ ബാഴ്സക്ക് നല്‍കേണ്ട പണം വളരെ കൂടുതല്‍ ആണ് എന്ന് അത്ലറ്റിക്കോ മാഡ്രിഡ് കരുതുന്നു.ഇത് മൂലം ഇരു ക്ലബുകളും തമ്മില്‍ ഉള്ള ബന്ധം വഷളായി വരുകയായിരുന്നു.
എന്നാല്‍ ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, രണ്ട് ക്ലബ്ബുകളും ഈ അടുത്ത് നടത്തിയ ചര്‍ച്ചകളില്‍ 22 മില്യൺ പൗണ്ട് നിരക്കിൽ ഗ്രീസ്മാന്‍റെ കച്ചവടം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ ഒരു ഡീല്‍ പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അങ്ങനെ ഉണ്ടായാല്‍ ലോകകപ്പിന് മുമ്പുള്ള തന്റെ കളി സമയം വർദ്ധിപ്പിക്കാൻ ഗ്രീസ്മാനെ ഈ അവസരം സഹായിക്കും.






































