EPL 2022 European Football Foot Ball Top News transfer news

ഡേവിഡ് ഡി ഗിയയ്ക്ക് പകരക്കാരനായി ജാൻ ഒബ്ലാക്കിനെ കരസ്ഥമാക്കാന്‍ യുണൈറ്റഡ്

September 15, 2022

ഡേവിഡ് ഡി ഗിയയ്ക്ക് പകരക്കാരനായി ജാൻ ഒബ്ലാക്കിനെ കരസ്ഥമാക്കാന്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡ് ഗോൾകീപ്പറായ ജാൻ ഒബ്‌ലാക്കിനു വേണ്ടി നീക്കം നടത്താന്‍ ഒരുങ്ങുന്നു.ഡേവിഡ് ഡി ഗിയ ക്ലബിന്റെ ഒന്നാം നമ്പർ സ്റ്റോപ്പറായി തുടരുന്നു, എന്നാൽ ഓൾഡ് ട്രാഫോഡിലെ അദ്ദേഹത്തിന്റെ കരാർ അടുത്ത ജൂണിൽ അവസാനിക്കും.മാൻ യുണൈറ്റഡ് താരത്തിന്റെ കരാര്‍ നീട്ടി നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കിലും അദ്ദേഹം ടെന്‍ ഹാഗിന്‍റെ സിസ്റ്റത്തിനു അനുയോജ്യന്‍ ആണോ എന്ന സംശയം ക്ലബ് അധികൃതരില്‍ ഉണ്ട്.

Man United 'want Jan Oblak as David de Gea replacement'

പിന്നില്‍ നിന്ന് ബില്‍ഡ് അപ്പ്‌ തുടങ്ങി ടീമിനൊപ്പം ഇഴുകി ചേരാനുള്ള കഴിവ് അത്ലറ്റിക്കോ താരം ഒബ്ലാക്കിന്  ഉണ്ടെന്നു യുണൈറ്റഡ്  വിശ്വസിക്കുന്നു.29-കാരനെ ക്ലബ്ബിലേക്ക് പ്രലോഭിപ്പിക്കുന്നതിനായി മാൻ യുണൈറ്റഡ് ഒരു സീസണിൽ 18 മില്യൺ യൂറോയായി  പ്രതിഫലം ഇരട്ടിയാക്കാൻ തയ്യാറാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.താരത്തിന്‍റെ ഒപ്പ് കരസ്ഥമാക്കാന്‍ പാരിസ് സെന്റ് ജെർമെയ്‌നിൽ നിന്നും റെഡ് ഡെവിള്‍സിന് മത്സരം നേരിട്ടേക്കാം.

Leave a comment