കൈലിയൻ എംബാപ്പെയുടെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് പദ്ധതിയിടുന്നു
പാരീസ് സെന്റ് ജെർമെയ്നിലെ കൈലിയൻ എംബാപ്പെയുടെ കരാർ സാഹചര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നു എന്ന് റിപ്പോര്‍ട്ട് നല്കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.റയലിന്റെ നീക്കത്തെ പിന്തള്ളി കൊണ്ട് പിഎസ്ജിയില്‍ 2025 ജൂൺ വരെ തുടരാനുള്ള കരാറില്‍ ആണ് താരം ഒപ്പുവെച്ചത്.എന്നാല്‍ ഇന്നലെ വന്ന എല്‍ എകുപ്പേ റിപ്പോര്‍ട്ട് പ്രകാരം 2024 കഴിഞ്ഞാല്‍ ഒരു ഫ്രീ ഏജന്റ്റ് ആയി ക്ലബ് വിടാനുള്ള അവകാശം താരത്തിനു പിഎസ്ജി നല്‍കിയിട്ടുണ്ട്.
എംബാപ്പെക്ക് വേണ്ടി വല വിരിക്കുന്ന ക്ലബുകളില്‍ നിലവില്‍ മുന്‍പന്തിയില്‍ ഉള്ളത് മാഞ്ചസ്റ്റര്‍ ആണ് എന്ന് പ്രമുഖ സ്പാനിഷ് മാധ്യമമായ മാര്‍ക്കയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.താരത്തിന് വേണ്ടി റയൽ മാഡ്രിഡും നീക്കങ്ങള്‍ നടത്തിയേക്കും എന്ന വാര്‍ത്തയുണ്ട്.2022 വേള്‍ഡ് കപ്പില്‍ തിളങ്ങാന്‍ ആയാല്‍ താരത്തിനു വേണ്ടി കൂടുതല്‍ ക്ലബുകള്‍ രംഗത്ത് വരും.






































