European Football Foot Ball Top News transfer news

ഗാവി ബാഴ്‌സലോണയുമായുള്ള കരാർ നീട്ടിയതായി ഔദ്യോഗിക പ്രഖ്യാപനം

September 15, 2022

ഗാവി ബാഴ്‌സലോണയുമായുള്ള കരാർ നീട്ടിയതായി ഔദ്യോഗിക പ്രഖ്യാപനം

യുവ സ്പാനിഷ് താരമായ  ഗാവിയുമായി ഒരു  പുതിയ കരാർ പ്രഖ്യാപിച്ചു കൊണ്ട് ബാഴ്‌സലോണ. കഴിഞ്ഞ മാസം 18 വയസ്സ് തികഞ്ഞുള്ളൂ എങ്കിലും ഇതിനകം തന്നെ ക്യാമ്പ് നൗവിൽ ഒരു ഫസ്റ്റ്-ടീം താരമായി അദ്ദേഹം മാറി കഴിഞ്ഞു.ആകെ 53 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

കറ്റാലൻ ഭീമൻമാരുമായി 2023 വരെ കരാറിലേർപ്പെട്ടിരുന്ന താരം കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി കരാര്‍ നീട്ടാനുള്ള ചര്‍ച്ചകളില്‍ വിമുഖത കാണിച്ചിരുന്നു.പ്രീമിയർ ലീഗ് ക്ലബ്ബുകളായ ലിവർപൂൾ, ചെൽസി കൂടാതെ ബയേണ്‍ മ്യൂണിക്കും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.ഗവിയുടെ കരാർ 2025-26 അവസാനം വരെ നിലനിൽക്കുമെന്ന് ലാ ലിഗ സംഘടന വ്യക്തമാക്കി.1 ബില്യൺ യൂറോ റിലീസ് ക്ലോസ് ആണ് ബാഴ്സലോണ ഗാവിക്ക് വേണ്ടി എഴുതിചേര്‍ത്തിരിക്കുന്നത്.

Leave a comment